ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ആദരസൂചകമായി വേൾഡ് ട്രേഡ് സെന്റര്‍ കെട്ടിടത്തിൽ ഭാരതത്തിന്റെ ദേശീയപതാക പ്രദർശിപ്പിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് ആദരസൂചകമായാണ് ത്രിവർണ പതാക പ്രദർശിപ്പിക്കുന്നതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ട്വീറ്റില്‍ കുറിച്ചു.
ന്യൂയോർക്ക് സിറ്റിയിലെ ലോവർ മാൻഹട്ടണിലാണ് വേൾഡ് ട്രേഡ് സെന്റർ. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിലും ത്രിവർണ പതാക തെളിഞ്ഞിരുന്നു.
ത്രിദിന സന്ദർശനത്തിനായിട്ടാണ് മോദി യുഎസില്‍ എത്തിയത്. ലോകത്തെ കൂടുതൽ മെച്ചപ്പെടുത്താന്‍ ഇന്ത്യ-യുഎസ് സൗഹൃദം സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇപ്പോള്‍ അമേരിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: