കാഞ്ഞങ്ങാട്: കേരളത്തിലെ ജനങ്ങളോട് പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഒമ്പതാം വര്‍ഷികഘോഷത്തിന്റെ ഭാഗമായി ബിജെപി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കാഞ്ഞങ്ങാട് സംഘടിപ്പിച്ച വിശാല ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി, കെട്ടിട നികുതികള്‍ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.കേരളത്തിലെ ജനങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണ്. ചെങ്കോടി കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം സിപിഎമ്മുകാര്‍ക്കും ശാപമായി മാറിയിരിക്കുകയാണ്.ഇത് ഇവിടെയുള്ള കാലം കേരളത്തില്‍ വ്യവസായം വരില്ല. വന്നത് മുഴുവന്‍ അന്യസംസ്ഥാനത്തേക്ക് മാറി കൊണ്ടിരിക്കുകയാണ്. ദേശീയപാത ആറുവരി പാതപൂര്‍ത്തിയാകുമ്പോള്‍ അത്ഭുതകരമായ മാറ്റമാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. ഒരു കാലത്ത് അമേരിയില്‍ വിസ നിക്ഷേധിച്ച മോദിയെ ഇന്ന് ഇരു കൈ പിടിച്ച് സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. 135 രാജ്യങ്ങളടെ നേതാവായി നരേന്ദ്രമോദി മാറിക്കഴിഞ്ഞു. എല്ലാവിഭാഗം ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന വികസനമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
കിടപ്പാടം ഇല്ലാത്തെ ജനങ്ങളെ മോദി സര്‍ക്കാര്‍ സഹായിക്കുമ്പോള്‍ അത് തടഞ്ഞു വെയ്‌ക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്.പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി കഴിഞ്ഞ മൂന്ന് വര്‍ഷമാണ് തടഞ്ഞുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രവീശതന്ത്രികുണ്ടാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്, ഉത്തരമേഖല ജന.സെക്രട്ടറി സുരേഷ് കുമാര്‍ ഷെട്ടി, സംസ്ഥാന സമിതിയംഗം അഡ്വ.കെ. കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് എന്‍.ബല്‍രാജ്, സെക്രട്ടറിമാരായ എന്‍.മധു, മനുലാല്‍ മേലത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ജു ജോസ്ടി, കര്‍ഷകമേര്‍ച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബളാല്‍, ഒബിസിമേര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രേംരാജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോയി ജോസഫ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറിമരായ എ.വേലായുധന്‍ സ്വാഗതവും വിജയകുമാര്‍റൈ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: