മുംബയ് : വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ‘ഹൈജാക്ക്’ എന്ന് ആക്രോശിച്ചതിന് യാത്രക്കാരനെ പുറത്തിറക്കി അറസ്റ്റ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുംബൈ-ദല്‍ഹി വിസ്താര വിമാനം നാല് മണിക്കൂര്‍ വൈകി.
ചട്ട പ്രകാരം അധികാരികളെ ഉടന്‍ അറിയിച്ചതായും യാത്രക്കാരനായ റിതേഷ് സഞ്ജയ്കുമാര്‍ ജുനേജയെ അവര്‍ക്ക് കൈമാറിയതായും വിസ്താര വക്താവ് പറഞ്ഞു. വിശദ പരിശോധന നടത്തി പ്രശ്നങ്ങള്‍ ഇല്ലെന്ന് ബോധ്യപ്പെട്ട ശേഷം ബാക്കിയുള്ള വിമാനം പുറപ്പെട്ടു.
മുംബൈയില്‍ നിന്ന് വൈകിട്ട് 6.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് ജുനേജയെ അറസ്റ്റ് ചെയ്തത്. ഇയാള്ക്ക്മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.പിന്നീട് രാത്രി 10.30ന് മാത്രമാണ് വിമാനം പുറപ്പെട്ടത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്നത്) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അധികൃതര്‍ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: