Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അർഹതപ്പെട്ടവനെ മറികടന്നു സിപിഎമ്മിലെ ഫസ്റ്റ് ലേഡിമാര്‍….പിന്‍വാതില്‍ നിയമനങ്ങളെ വിമര്‍ശിച്ച് അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ കുറിപ്പ്

അര്‍ഹതപ്പെട്ടവനെ മറികടന്ന് സിപിഎമ്മിലെ ഫസ്റ്റ് ലേഡിമാര്‍ ഒന്നാം റാങ്കുകളിൽ സർവ്വകലാശാലകളിൽ കടന്നുകൂടിയത് പിൻവാതിലുകൾ വഴിയാണെന്ന് സ്വതന്ത്രവിമര്‍ശക അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 03:45 pm IST
in Kerala

തിരുവനന്തപുരം: അര്‍ഹതപ്പെട്ടവനെ മറികടന്ന് സിപിഎമ്മിലെ ഫസ്റ്റ് ലേഡിമാര്‍ ഒന്നാം റാങ്കുകളിൽ സർവ്വകലാശാലകളിൽ കടന്നുകൂടിയത്  പിൻവാതിലുകൾ വഴിയാണെന്ന് സ്വതന്ത്രവിമര്‍ശക അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.  

അഞ്ജു പാര്‍വ്വതി പ്രബീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നലെ മുതൽ  ഇടതിടങ്ങളിൽ കേരളത്തിലെ  മാധ്യമങ്ങൾക്കെതിരെ, മാപ്രകൾക്കെതിരെ, പ്രിയയെ വിമർശിച്ചവർക്ക് എതിരെ ഒക്കെ രോഷം  ഇരമ്പുകയാണ്. കാരണം എന്താ? പ്രിയ വർഗ്ഗീസിന്റെ കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയയ്‌ക്ക് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി  വന്നിരുന്നു. റാങ്ക് ലിസ്റ്റ് പുന പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയെന്നും വാർത്ത വന്നിരുന്നു. ശരി! നല്ല കാര്യം! അവർ  നിയമപോരാട്ടം നടത്തി, അതിൽ  വിജയിച്ചു.

ഇനി കാര്യത്തിലേയ്‌ക്ക് കടക്കാം. ഈ  പ്രിയ വർഗ്ഗീസ് വിവാദം വെറുതെ ഉണ്ടായ  ഒന്നാണോ? അത് വെറും മാധ്യമസൃഷ്ടി മാത്രമാണോ? അല്ല. തനിക്ക് കിട്ടേണ്ട തസ്തിക  പിൻ വാതിൽ  വഴി പ്രിയ നേടിയെന്ന് ആരോപിച്ചു കേസ് കൊടുത്തത് മറ്റൊരു പ്രൊഫസർ ആയിരുന്നു.അദ്ദേഹത്തിന്റെ പേര് ജോസഫ് സ്കറിയ എന്നായിരുന്നു. അദ്ദേഹം വെറുതെ ആരോപണം ഉന്നയിക്കുക ആയിരുന്നുവോ? അല്ല. കാരണം കണ്ണൂർ യൂണിവേഴ്‌സിറ്റി മലയാളം വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ അയച്ചവരുടെ യുജിസി ഗൈഡ് ലൈൻ പ്രകാരമുള്ള റിസർച്ച് സ്കോർ കൂടി കാണിച്ചാണ് ആരോപണം ഉന്നയിച്ചത്.അത് ഇപ്രകാരം ആയിരുന്നു.  

ജോസഫ് സ്കറിയ 651

സി ഗണേഷ് 645

റെജി കുമാർ 368.7

മുഹമ്മദ് റാഫി 346

പ്രകാശൻ പിപി 206

സ:പ്രിയ വർഗീസ് 156.

ഇന്റർവ്യൂ മാർക്ക്  

പ്രിയ വർഗീസ് 32

ജോസഫ് സ്കറിയ 30

സി ഗണേഷ് 28

പ്രകാശൻ 26

മുഹമ്മദ് റാഫി 22

റെജി കുമാർ 21

എന്നാൽ ഇന്‍റർവ്യൂ മികവിൽ പ്രിയ ഒന്നാം സ്ഥാനത്ത് എത്തി.അവരുടെ റിസർച്ച് സ്കോർ ഏറ്റവും കുറവ് ആയിരുന്നെങ്കിലും ഇന്‍റർവ്യൂവിലെ പ്രകടനം  മുൻ നിറുത്തി അവർക്ക് നിയമനം ലഭിച്ചു.അതിനെതിരെ ജോസഫ് സ്കറിയ  കോടതിയിൽ  പോയി. അത് വാർത്തയായ!!!

ഇനി ഇത്തരം  ഒരു വാർത്ത വന്നത് കൊണ്ട് മാത്രം നമ്മൾ പ്രിയയുടെ റിസർച്ച് സ്കോറും ഇന്റർവ്യൂ സ്ക്കോറും കണ്ടു, മികവ് തിരിച്ചറിഞ്ഞു!!651 ഉണ്ടായിട്ടും ഇന്റർവ്യൂവിൽ രണ്ടാമനായ ജോസഫ് സ്കറിയയെയും 156 എന്ന സ്ക്കോറും ഇന്റർവ്യൂവിലെ 32 മികവുമുള്ള പ്രിയയെ താരതമ്യം ചെയ്തു. അത് സ്വാഭാവികം!!ജോസഫ് സ്കറിയയ്‌ക്ക് ഇല്ലാതെ പോയ ഒന്ന് പ്രിയയ്‌ക്ക് ഉണ്ടായിരുന്നു. മുതിർന്ന രാഷ്‌ട്രീയ നേതാവ് ആയ ഭർത്താവ്. ഇപ്പോഴും പറയുന്നു -പ്രിയയ്‌ക്ക് എതിരെ മാധ്യമവേട്ട നടന്നത് അവർ  ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാര്യ ആയിരുന്നത് കൊണ്ടാണെന്ന മുറവിളി ഉയർത്തുന്നവരോടാണ് -അവർക്ക് ഇന്റർവ്യൂവിൽ ഒന്നാമത് വരാൻ കഴിഞ്ഞത് അവർ  സഖാവ്. രാകേഷിന്റെ ഭാര്യ ആയത്  കൊണ്ട് മാത്രമാണ്…

പിന്നെ, ഇടത്  ഇടങ്ങളിലെ പിൻ വാതിൽ  നിയമനം കേവലം മാപ്രകൾ  ഉണ്ടാക്കുന്ന ഒന്നാണോ? ആണെങ്കിൽ, ഇതൊക്കെയോ?

1. നിനിത കണിച്ചേരി – കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.

യോഗ്യത: സ . എം ബി രാജേഷിന്റെ ഭാര്യ

2. വിജി വിജയൻ – കേരള സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.

യോഗ്യത: പി കെ ബിജുവിന്റെ ഭാര്യ

3. ദീപ്തി നീഷാദ് – കേരള ക്ലേ & സെറാമിക് ഡയരക്ടർ.

യോഗ്യത : ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ

4. ആർ.ബിന്ദു – ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ ( ഇപ്പോൾ മന്ത്രി)  

യോഗ്യത: എ. വിജയരാഘവന്റെ ഭാര്യ

5. വാണി കേസരി- കുസാറ്റ് സ്‌കൂൾ ഓഫ്‌ ലീഗൽ സ്റ്റഡീസ് ഡയറക്ടർ

യോഗ്യത: പി. രാജീവിന്റെ ഭാര്യ.

6. പിഎം സഹല – കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ

യോഗ്യത: എ.എൻ ഷംസീറിന്റെ ഭാര്യ ( നിയമനം കോടതി തടഞ്ഞു.)

ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവർ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനൽസും സ്വപ്നയും   ഒക്കെ മുടിഞ്ഞ ശബളത്തിൽ പിൻവാതിലിലൂടെ കയറിപ്പറ്റിയത്.

യൂണിവേഴ്സിറ്റി കോളേജിൽ ഒരു കത്തികുത്ത് ഉണ്ടായത് കൊണ്ട് പുറം  ലോകം അവിടെ നടന്ന കള്ളക്കളി അറിഞ്ഞു. അതല്ലേ സത്യം!!

അർഹതപ്പെട്ടവനെ മറികടന്നു പ്രസ്ഥാനത്തിലെ ഫസ്റ്റ് ലേഡിമാർ    ഒന്നാം റാങ്കുകളിൽ സർവ്വകലാശാലകളിൽ കടന്നുകൂടിയത് ഇതേ പിൻവാതിലുകൾ വഴിയാണ്.

പൊതുമേഖലാസ്ഥാപനങ്ങൾ ,സർക്കാർ സ്ഥാപനങ്ങൾ ,പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ,തദ്ദേശ ഭരണസ്ഥാപനങ്ങൾ എല്ലായിടത്തും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നുള്ളവരോ പാർട്ടിക്കു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടകളോ ഒക്കെയാണ് ഉദ്യോഗസ്ഥർ . അവർക്കു PSC യും വിദ്യാഭാസ യോഗ്യതയും ഒന്നും  ബാധകമല്ല. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നേ കാണാം .എത്രമാത്രം ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് പ്രവണത ആണിത് !!

വിദ്യയും നിഖിലും  ഒക്കെ പച്ച സത്യങ്ങളായി  മുന്നിൽ നിൽക്കുമ്പോൾ, പ്രൊഫ. ബിന്ദുവിന്റെ ആംഗലേയ ഗതി വിഗതികളും ചിന്തയുടെ  വാഴക്കുല  മോഷണവും  കണ്മുന്നിൽ ഉള്ളപ്പോൾ ഒരു കോടതി  വിധി ഉയർത്തി കാട്ടി മൊത്തം മാധ്യമസൃഷ്ടി എന്ന നരേറ്റീവ് സൃഷ്ടിക്കുന്ന നുണ ഫാക്ട്ടറികളോട് സഹതാപം  മാത്രം!!!

ഹൈക്കോടതിക്ക് മുകളിലും കോടതി  ഉണ്ടല്ലോ ല്ലേ ????????????ഇപ്പോൾ കോടതികളെ വിശ്വസിക്കുന്ന സഖാക്കൾ നാളെ മറിച്ചൊരു വിധി  വന്നാൽ അതിനെ അവിശ്വസിക്കില്ല എന്ന് കരുതട്ടെ!!!

Tags: പ്രിയ വര്‍ഗ്ഗീസ്Dr.R.Binduഅഴിമതിപിന്‍വാതില്‍ നിയമനംഅഞ്ജു പാര്‍വ്വതി പ്രബീഷിമന്ത്രി പി.രാജീവാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നാലുവര്‍ഷ ബിരുദം: ആശങ്ക വേണ്ടെന്നും എല്ലാ കലാലയങ്ങളിലും സ്‌കില്‍ ഡവലപ്പ്‌മെന്‌റ് സെന്‌ററുകള്‍ക്ക് നടപടിയായെന്നും മന്ത്രി

Kerala

നാലു വര്‍ഷ ബിരുദം; എംജിയില്‍ സിലബസ് രൂപീകരണ ശില്പശാലകള്‍ ഇന്ന് തുടങ്ങും

India

താന്‍ കൈപറ്റിയത് വെറും 32000 രൂപ മാത്രം; പ്രതിപക്ഷ അംഗങ്ങള്‍ കൂടുതല്‍ തുകകള്‍ എഴുതിയെടുത്തെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.