പാലക്കാട്: ജില്ലയില്‍ ആധാര്‍ എടുക്കാനും പുതുക്കാനുമുള്ള കാമ്പെയ്ന് ഊര്‍ജിതമാക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ ഡോ. എസ്്. ചിത്രയുടെ നിര്‍ദേശം നല്കി. പ്രാദേശികതലത്തില്‍ ആധാറിന്റെ പ്രധാന്യം വ്യക്തമാക്കി കൊണ്ട് ജനപ്രതിനിധികളുടെ സഹകരണത്തോടെ ക്യാമ്പുകള്‍ സജ്ജമാക്കണമെന്നും ആധാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ നിര്‍ദേശം നല്കി.
സ്കൂളുകള്‍, അങ്കണവാടികള്‍ കേന്ദ്രീകരിച്ചും ക്യാമ്പ് സജീവമാക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്കായും പ്രത്യേകം ക്യാമ്പുകള്‍ സജ്ജീകരിക്കണം. സര്‍ക്കാരിന്റെ അഗതി മന്ദിരങ്ങളില്‍ ആധാര്‍ പുതുക്കല്‍ സൗജന്യമായി ചെയ്തു കൊടുക്കും. അല്ലാത്തവ അക്ഷയ സെന്ററുകള്‍ മുഖേന 50 രൂപ നിരക്കില്‍ ചെയ്യാം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സിവില്‍ സ്റ്റേഷനിലും മിനി സിവില്‍ സ്റ്റേഷനുകളിലും പ്രത്യേക ക്യാമ്പ് സജ്ജീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പൂജ്യം മുതല്‍ 5 വയസ് വരെയുള്ള കുട്ടികള്‍ക്ക് ആധാര്‍ എടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. യോഗത്തില്‍ സബ് കളക്ടര്‍ ഡി. ധര്‍മലശ്രീ, അസിസ്റ്റന്റ് കളക്ടര്‍ ഡി. രഞ്ജിത്ത്, ജില്ലാ ഐ.ടി മിഷന് ഡിപിഎം ടി. തനൂജ്, ഡിഡിഇ, ഡിഐഒ, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: