പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് പൊതുവെ ശരിയായ ധാരണയില്ലെന്നും അവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പാലക്കാട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പ്രസ് ക്ലബ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചാല്‍ വികസനോന്മുഖമായ വാര്‍ത്തകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
പിഐബി, കേരള ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍, പരിപാടികള്‍, നയങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസനവാര്ത്തകള്ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണം. സോഷ്യല്‍മീഡിയ വഴിയുള്ള വ്യാജവാര്‍ത്തകള്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ് പി. ബാല്‍, പിഎംഎവൈ, ആര്യുആര്ബിഎഎന് എന്നീ വിഷയങ്ങളെക്കുറിച്ചും ‘കേന്ദ്ര പദ്ധതികളുടെ സാമ്പത്തിക വീക്ഷണം’ എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് ജില്ലാ ഡിവിഷണല്‍ മാനേജര്‍ ആര്.പി. ശ്രീനാഥ് സംസാരിച്ചു. പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന ഉള്‍പ്പെടെ പാലക്കാട് നടപ്പാക്കുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും പദ്ധതികളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്കി.
സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് മുതിര്‍ന്ന പത്രപ്രവര്ത്തകന് പി.കെ. സുരേന്ദ്രന് പറഞ്ഞു. പിഐബി കൊച്ചി ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍, ദേവാശ്രയം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എം.എന്‍. ഗോവിന്ദ്, പാലക്കാട് അഹല്യ എഫ്എം കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനിലെ സുനില്‍ സുബ്രഹ്മണ്യന്, പാലക്കാട് സിബിസി ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം. സ്മിതി, ആകാശവാണി പാര്‍ട്ട്ടൈം കറസ്പോണ്ടന്റ് ഫൈസല്‍ ആലിമുത്ത്, ദൂരദര്ശന് ന്യൂസ് പാലക്കാട് സ്ട്രിങര്‍ ശ്രീകുമാര്‍ സംസാരിച്ചു. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് സ്കീം ഗുണഭോക്താവ് കെ. ഉദയ് പ്രകാശ് അനുഭവങ്ങള്‍ പങ്കുവെച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.സി. നാരായണനെ ആദരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്‍. രമേശ് മുഖ്യപ്രഭാഷണം നടത്തി. പിഐബി മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ കെ.വൈ. ഷാമില, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ. മധുസൂദനന് കര്‍ത്താ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: