ആകാശത്തിന് പോലും അതിരിടാനാവത്ത സാധ്യതകളാണ് ഇന്ത്യ-യുഎസ് ബന്ധത്തിലൂടെ തുറന്നതെന്ന് പ്രധാനമന്ത്രി മോദി. മോദി-ബൈഡന് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങളില്‍ ചിലത്:
- 2024ല്‍ ഇന്ത്യ ഒരു ബഹിരാകാശ സഞ്ചാരിയെ ഐഎസ്എസില്‍ അയയ്ക്കും.
- ക്വാണ്ടം കമ്പ്യൂട്ടിങ്, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണം.
- പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം, കൂടുതല്‍ സംയുക്ത ദൗത്യം
- ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങള്‍ 200 കോടി ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കും.
- ഇന്ത്യ പുതിയ കോണ്‍സുലേറ്റ് അമേരിക്കയില്‍ തുടങ്ങും
- സുസ്ഥിര വികസനമായിരിക്കും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20യുടെ അജണ്ട എന്ന് തീരുമാനിച്ചു.
- ബഹിരാകാശ സഹകരണത്തിന് ആര്‍ടെമിസ് ധാരണയില്‍ ഒപ്പുവെച്ചു.
- യുഎസിലെ മൈക്രോണ്‍ ടെക്നോളജി സെമികണ്ടക്ടര്‍ മേഖലയില്‍ 80 കോടി ഡോളര്‍ നിക്ഷേപിക്കും.
- അമേരിക്ക ബെംഗളൂരുവിലും അഹമ്മദാബാദിലും കോണ്‍സുലേറ്റുകള്‍ തുടങ്ങും
- യുദ്ധ ജെറ്റുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ എച്ച് എ എല്‍ ജിഇയുമായി കരാര്‍ ഒപ്പിട്ടു
ഇന്ത്യയുടെ ജനാധിപത്യം ഉയര്‍ത്തിപ്പിടിച്ച് മോദി; ജേണലിസ്റ്റിന് നല്‍കിയത് കിടിലന്‍ മറുപടി
ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഒരു ജേണലിസ്റ്റിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് മോദി. ഇന്ത്യയും അമേരിക്കയും ഡിഎന്‍എയില്‍ ജനാധിപത്യം ഉള്ള രാജ്യങ്ങളാണ്. ജനാധിപത്യം ഞങ്ങളുടെ ആത്മാവില്‍ ഉണ്ട്. അതില്‍ ഞങ്ങള്‍ ജീവിക്കുന്നു. അത് ഞങ്ങളുടെ ഭരണഘടനയില്‍ എഴുതിയിട്ടുണ്ട്. അതിനാല്‍ ജാതി, വംശം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം എന്ന പ്രശ്നം ഉദിക്കുന്നില്ല. ഇന്ത്യ വിശ്വസിക്കുന്നത് സബ് കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നാണ്.
വൈറ്റ് ഹൗസ് മോദി മോദി വിളികളാല്‍ മുഖരിതം
വൈറ്റ് ഹൗസില്‍ ബൈഡനും ഭാര്യ ജില് ബൈഡനും ചേര്‍ന്ന് മോദിയെ സ്വീകരിച്ച ശേഷം മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനെത്തിയത് മുതല്‍ മോദി മോദി വിളികളാല്‍ വൈറ്റ് ഹൗസ് മുഖരിതമായി. ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കപ്പെടുമ്പോഴും മോദി വിളികളായിരുന്നു എങ്ങും. മോദിയുടെ ജനപ്രീതിയില്‍ പലപ്പോഴും ബൈഡന് അത്ഭുതം കൂറുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: