കോഴിക്കോട്::ഇത്രക്ക് വേട്ടയാടേണ്ട തെറ്റൊന്നും വിദ്യ ചെയ്തട്ടില്ലെന്ന സിപിഎം ഏരിയ സെക്രട്ടറി എ. കുഞ്ഞഹമ്മദിന്റെ പ്രസ്താവന വിവാദമാവുന്നു. ഒളിവിലിരിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല. കള്ളക്കേസുകള്‍ എടുത്തപ്പോളൊക്കെ പാര്ട്ടിക്കാര് ഒളിവിലിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഈ പ്രസ്താവനയിലൂടെ വിദ്യ ഒളിവില്പ്പോയതാണെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് കുഞ്ഞഹമ്മദ്.
വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്റെ പേരില്‍ പോലീസ് പിടിയിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ.വിദ്യയെ സിപിഎം സംരക്ഷിക്കുകയോ ഒളിപ്പിക്കുകയും ചെയ്തിട്ടില്ലെന്ന് പേരാമ്പ്രാ ഏരിയ കമ്മിറ്റി സെക്രട്ടറി എ.കുഞ്ഞഹമ്മദ് പറഞ്ഞു. പാര്ട്ടിക്കാര് ആരും വിദ്യയെ ഒളിവില്‍ പോകാന്‍ സഹായിച്ചിട്ടില്ല. വിദ്യ ചെയ്തത് തെറ്റാണെങ്കിലും വേട്ടയാടാന്‍ മാത്രമുള്ള തെറ്റ് വിദ്യ ചെയ്തിട്ടില്ല.- കുഞ്ഞഹമ്മദ് പറഞ്ഞു.
വിദ്യയെ ഒളിവിലിരിക്കാന്‍ സിപിഎം സഹായിച്ചുവെന്ന വാര്‍ത്തകള്‍ ശക്തമാവുകയാണ്. വിദ്യയെ പേരാമ്പ്രയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് സി പിഎം ആണെന്നാരോപിച്ച് കോഴിക്കോട് ഡി സി സി അധ്യക്ഷന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ സമരം നടന്നിരുന്നു. കാരണം വിദ്യയെ പിടികൂടിയത് പാര്‍ട്ടി കോട്ടയില്‍ നിന്നാണ്. പാര്‍ട്ടി അറിഞ്ഞുകൊണ്ടാണ് വിദ്യ അറസ്റ്റ് വരിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. കാരണം വിദ്യയുടെ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ പൊലീസിന് കണ്ട് പിടിക്കാനായത് ഒളിവില്‍ പോയി 15ാം ദിവസം മാത്രമാണെന്നത് ആസൂത്രിത പിടികൊടുക്കലിന്റെ ഭാഗമാണെന്ന് കരുതുന്നു.
വിദ്യയെ ഒളിവില്‍ കഴിയാന്സഹായിച്ചതിന്റെ പേരില്‍ ഇതുവരെ പൊലീസ് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഐ പി സി 212 പ്രകാരം ഒരു ക്രിമനല്‍ കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആള്ക്കതിരെ കേസെടുക്കാം. എന്നാല്‍ ഇവിടെ പൊലീസ് ഇതുവരേ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: