ബെര്‍ലിന്‍/ലിസ്ബണ്‍: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി. സെനഗല്‍ രണ്ടിനെതിരെ നാല് ഗോളിന് ബ്രസീലിനെ തോല്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊളംബിയയാണ് ജര്‍മനിയെ തകര്‍ത്തത്.
നായകന് സാദിയോ മാനെയുടെ ഇരട്ടഗോള്‍ കരുത്തിലാണ് മുന്‍ ലോക ചാമ്പ്യന്മാര്ക്കെതിരെ സെനഗലിന്റെ ജയം. ഹബീബി ഡയല്ലോയും ടീമിനായി ഗോള്‍ നേടി. ഒരു ഗോള്‍ ബ്രസീല്‍ താരം മാര്‍ക്വീഞ്ഞോസിന്റെ വകയായിരുന്നു.
സെനഗല്‍ ആദ്യമായാണ് ബ്രസീലിനെ തോല്പിക്കുന്നത്. സെനഗലിന്റെ തോല്‍വി അറിയാത്ത എട്ടാമത്തെ മത്സരമാണിത്. ഒന്‍പത് വ!ര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് ബ്രസീല്‍ നാല് ഗോള്‍ വഴങ്ങുന്നത്.11ാം മിനിറ്റില്‍ പക്വേറ്റയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. വിനീഷ്യസ് ജൂനിറയാണ് ഗോളിന് വഴിയൊരുക്കിയത്. 22ാം മിനിറ്റില്‍ ഡയല്ലോ സെനഗാളിനെ ഒപ്പമെത്തിച്ചു.
ആദ്യ പകുതിയില്‍ ഓരോ ഗോള്‍ വീതം അടിച്ച് തുല്യതയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മാര്‍ക്വീഞ്ഞാസിന്റെ സെല്‍ഫ് ഗോള്‍ ബ്രസീലിനെ പിന്നിലാക്കി. തൊട്ടുപിന്നാലെ സാദിയോ മാനെയും ലക്ഷ്യം കണ്ടപ്പോള്‍ ബ്രസീല്‍ ഞെട്ടി. 58ാം മിനിറ്റില്‍ മാര്‍ക്വീഞ്ഞോസ് ബ്രസീലിനായി വലകുലുക്കി. സമനില ഗോളിനായി ബ്രസീല്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ലഭിച്ച പെനല്‍റ്റി സാദിയോ മാനെ ബ്രസീലിന്റെ തോല്‍വി ഉറപ്പിച്ചു.
കരുത്തരായ ജര്‍മ്മനിയുടെ കഷ്ടകാലം മാറിയില്ല എന്നു തെളിയിക്കുന്നതായിരുന്നു കൊളംബയോടുള്ള തോല്‍വി.ലൂയിസ് ഡിയാസും ക്യാപ്റ്റന്‍ യുവാന്‍ ക്വാഡ്രാഡോയുമാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു കൊളംബിയയുടെ രണ്ടു ഗോളും. കൈ ഹാവെര്‍ട്സ്, ഇല്‍കൈ ഗുണ്ടോഗന്, ലിറോയ് സനെ, ഗോറെട്സ്ക, മുസിയാല, റൂഡിഗര്‍, ടെര് സ്റ്റേഗന് തുടങ്ങിയ സൂപ്പര്‍ താരനിരയിറങ്ങിയിട്ടും ജര്‍മനിക്ക് വിജയം നേടാനായില്ല
അവസാന നാല് കളിയില്‍ ജര്‍മ്മനിയുടെ മൂന്നാം തോല്‍വിയാണിത്. സൗഹൃദ മത്സരത്തില്‍ പോളണ്ട് എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിയെ പരാജയപ്പെടുത്തിയിരുന്നു. യു്രൈകനിനെതിരായ മത്സരത്തില്‍ ജര്‍മനി 3-3 എന്ന സ്കോറില്‍ സമനില വഴങ്ങി. ഖത്തര്‍ ലോകകപ്പിന് ശേഷം നടന്ന അഞ്ചുമത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജര്‍മനിക്ക് വിജയിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: