Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിനോദസഞ്ചാരത്തിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സമ്പന്നമായ പൈതൃകം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി

വിസ്മയകരമായ ഇന്ത്യ'യുടെ മനോഭാവത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആഗോളതലത്തില്‍ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള മേഖല കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വിനോദസഞ്ചാര മന്ത്രിമാര്‍ക്ക് സ്വയം വിനോദസഞ്ചാരികളാകാന്‍ അവസരം ലഭിക്കുന്നത് അപൂര്‍വമാണെന്നു ചൂണ്ടിക്കാട്ടി.

Janmabhumi Online by Janmabhumi Online
Jun 21, 2023, 04:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പനാജി: പ്രധാനമന്ത്രി  നരേന്ദ്ര മോദി ഇന്ന് ഗോവയില്‍ നടന്ന ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.’വിസ്മയകരമായ ഇന്ത്യ’യുടെ മനോഭാവത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആഗോളതലത്തില്‍ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള മേഖല കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വിനോദസഞ്ചാര മന്ത്രിമാര്‍ക്ക് സ്വയം വിനോദസഞ്ചാരികളാകാന്‍ അവസരം ലഭിക്കുന്നത് അപൂര്‍വമാണെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയിലാണ് ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗം നടക്കുന്നത് എന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗൗരവതരമായ ചര്‍ച്ചകളില്‍നിന്ന് അല്‍പ്പസമയം മാറ്റിവച്ച് ഗോവയുടെ പ്രകൃതിസൗന്ദര്യവും ആത്മീയ വശവും പര്യവേക്ഷണം ചെയ്യണമെന്ന് വിശിഷ്ടാതിഥികളോട് അഭ്യര്‍ഥിച്ചു.

‘അതിഥി ദൈവത്തിനു സമമാണ്’ എന്നര്‍ഥം വരുന്ന പുരാതന സംസ്‌കൃതവാക്യമായ ‘അതിഥി ദേവോ ഭവ’യെ അടിസ്ഥാനമാക്കിയുള്ളതാണ് വിനോദസഞ്ചാരത്തോടുള്ള ഇന്ത്യയുടെ സമീപനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരമെന്നത് കേവലം കാഴ്ചകള്‍ കാണല്‍ മാത്രമല്ലെന്നും, ഗാഢമായി മനസിനെ സ്പര്‍ശിക്കുന്ന അനുഭവമാണെന്നും  മോദി പറഞ്ഞു. ”സംഗീതമോ ഭക്ഷണമോ കലയോ സംസ്‌കാരമോ എന്തുമാകട്ടെ; അവയിലെല്ലാം ഇന്ത്യയുടെ വൈവിധ്യം യഥാര്‍ഥത്തില്‍ മഹനീയമാണ്. തലയുയര്‍ത്തിനില്‍ക്കുന്ന ഹിമാലയം മുതല്‍ ഇടതൂര്‍ന്ന വനങ്ങള്‍ വരെ, വരണ്ട മരുഭൂമികള്‍ മുതല്‍ മനോഹരമായ കടലോരങ്ങള്‍ വരെ, സാഹസിക കായിക വിനോദങ്ങള്‍ മുതല്‍ ധ്യാനകേന്ദ്രങ്ങള്‍ വരെ, ഏവര്‍ക്കുമായി ഇന്ത്യക്ക് നിരവധി കാര്യങ്ങള്‍ പങ്കുവയ്‌ക്കാനുണ്ട്” – പ്രധാനമന്ത്രി പറഞ്ഞു. ജി-20 അധ്യക്ഷപദവിയിലിക്കെ ഇന്ത്യ രാജ്യത്തുടനീളം 100 വ്യത്യസ്ത ഇടങ്ങളിലായി 200 ഓളം യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ”ഈ യോഗങ്ങളില്‍ പങ്കെടുക്കാനായി ഇതിനകം ഇന്ത്യ സന്ദര്‍ശിച്ച നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങള്‍ ചോദിച്ചാല്‍, ഓരോ അനുഭവവും വ്യത്യസ്തമായിരിക്കുമെന്ന് അവര്‍ പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാരത്തിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിലാണ് വിനോദസഞ്ചാര മേഖലയിലെ ഇന്ത്യയുടെ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ എല്ലാ പ്രധാന മതങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരെ ഇന്ത്യ ആകര്‍ഷിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ആധ്യാത്മിക വിനോദസഞ്ചാരത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചു. പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായ വാരാണസിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചത് തീര്‍ഥാടകരുടെ എണ്ണം പത്തിരട്ടിയായി വര്‍ധിക്കാന്‍ കാരണമായെന്നും ഇന്നത് 70 ദശലക്ഷമായി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാപ്രതിമയുടെ ഉദാഹരണവും അദ്ദേഹം നല്‍കി. ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം 2.7 ദശലക്ഷം സഞ്ചാരികളെ ഇവിടം ആകര്‍ഷിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ, രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ ആവാസവ്യവസ്ഥയാകെ വികസിപ്പിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ഗതാഗത അടിസ്ഥാനസൗകര്യങ്ങള്‍ മുതല്‍ അതിഥിസല്‍ക്കാരമേഖല വരെയും, നൈപുണ്യ വികസനത്തിലും,  വിസ സംവിധാനങ്ങളില്‍ പോലും, ഞങ്ങള്‍ വിനോദസഞ്ചാരമേഖലയെ ഞങ്ങളുടെ പരിഷ്‌കാരങ്ങളുടെ കേന്ദ്രബിന്ദുവായി നിലനിര്‍ത്തി”-  മോദി പറഞ്ഞു. മറ്റ് മേഖലകളെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍ നല്‍കുന്നതിനൊപ്പം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിനും അതിഥിസല്‍ക്കാര മേഖലയ്‌ക്ക് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കുന്നതില്‍ വിനോദസഞ്ചാരമേഖലയുടെ പ്രസക്തിയും ഇന്ത്യ തിരിച്ചറിയുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ഹരിത വിനോദസഞ്ചാരം, ഡിജിറ്റലൈസേഷന്‍, നൈപുണ്യ വികസനം, വിനോദസഞ്ചാര എംഎസ്എംഇകള്‍, ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് എന്നീ അഞ്ച് പരസ്പരബന്ധിത മുന്‍ഗണനാ മേഖലകള്‍ ഇന്ത്യയുടെയും ഗ്ലോബല്‍ സൗത്തിന്റെയും മുന്‍ഗണനകള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിര്‍മിതബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ നവീകരണത്തിനായി കൂടുതല്‍ ഉപയോഗിക്കണമെന്ന്  മോദി നിര്‍ദേശിച്ചു. രാജ്യത്ത് സംസാരിക്കുന്ന വിവിധ ഭാഷകളുടെ തത്സമയ വിവര്‍ത്തനം സാധ്യമാക്കുന്ന നിര്‍മിതബുദ്ധിക്കായി ഇന്ത്യ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവണ്മെന്റുകള്‍, സംരംഭകര്‍, നിക്ഷേപകര്‍, വിദ്യാഭ്യാസവിദഗ്ധര്‍ എന്നിവര്‍ക്കിടയിലുള്ള സഹകരണം വിനോദസഞ്ചാര മേഖലയില്‍ ഇത്തരം സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിനോദസഞ്ചാര കമ്പനികള്‍ക്കുള്ള വ്യാവസായിക നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനും സാമ്പത്തിക ലഭ്യത വര്‍ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തില്‍ നിക്ഷേപം നടത്തുന്നതിനും അവരെ സഹായിക്കുന്നതിനും കൂട്ടായി പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

‘ഭീകരവാദം വിഭജിക്കുന്നു, പക്ഷേ വിനോദസഞ്ചാരം ഒന്നിപ്പിക്കുന്നു’ – പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെ ഒന്നിപ്പിക്കാനും അതുവഴി യോജിപ്പുള്ള സമൂഹം സൃഷ്ടിക്കാനും വിനോദസഞ്ചാരത്തിനു കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ഡബ്ല്യുടിഒയുടെ പങ്കാളിത്തത്തോടെ ജി20 വിനോദസഞ്ചാര ഡാഷ്ബോര്‍ഡ് വികസിപ്പിക്കുന്നതില്‍  മോദി സന്തോഷം പ്രകടിപ്പിച്ചു. ഇതു മികച്ച രീതികളും പഠനങ്ങളും പ്രചോദനാത്മകമായ ഗാഥകളും ഒരുമിച്ച് കൊണ്ടുവരുന്ന ആദ്യ വേദിയായിരിക്കും. ചര്‍ച്ചകളും ‘ഗോവ റോഡ്മാപ്പും’ വിനോദസഞ്ചാരത്തിന്റെ പരിവര്‍ത്തന ശക്തി തിരിച്ചറിയാനുള്ള കൂട്ടായ ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഇന്ത്യയുടെ ജി 20 അധ്യക്ഷതയുടെ ആപ്തവാക്യമായ ‘വസുധൈവ കുടുംബകം’ – ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നത് ആഗോള വിനോദസഞ്ചാരത്തിന്റെയും ആപ്തവാക്യമാക്കാം’- അദ്ദേഹം പറഞ്ഞു.

ഗോവയില്‍ നടക്കാനിരിക്കുന്ന സാവോ ജോവോമേളയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ഉത്സവങ്ങളുടെ നാടാണെന്ന് വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ജനാധിപത്യത്തിന്റെ മാതാവില്‍, ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ വിശ്വാസം വീണ്ടും ഊട്ടിയുറപ്പിച്ച് ഒരു ബില്യണ്‍ വോട്ടര്‍മാര്‍ ഒരു മാസത്തിലേറെക്കാലംകൊണ്ടു പങ്കെടുക്കുന്ന ജനാധിപത്യത്തിന്റെ ഉത്സവം കാണണമെന്ന് പ്രധാനമന്ത്രി വിശിഷ്ടാതിഥികളോട് അഭ്യര്‍ഥിച്ചു. ”ഒരു ദശലക്ഷത്തിലധികം വോട്ടിംഗ് ബൂത്തുകളുള്ളതിനാല്‍, ഈ ഉത്സവം അതിന്റെ എല്ലാ വൈവിധ്യത്തിലും കാണാനുള്ള അവസരം നിങ്ങള്‍ക്ക് ലഭ്യമാകാതെ പോകില്ല” – പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവ വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം നല്‍കിയാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

Tags: ടൂറിസംnarendramodi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

ഹൈദരാബാദിൽ സിപിഐ നേതാവിനെ മുളകുപൊടി വിതറി വെടിവെച്ചു കൊന്നു

കൊച്ചിയിൽ അക്ബർ അലിയുടെ പെൺവാണിഭ റാക്കറ്റ് കേന്ദ്രത്തിൽ റെയ്ഡ്: ആറ് അന്യസംസ്ഥാന യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ ശുചിമുറിയിൽ ബലാത്സം​ഗം ചെയ്തു: മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies