ലണ്ടന്‍: ഇന്‍ഡിഗോ വിമാന കമ്പനിയില്‍ നിന്നും എയര്‍ബസിന് ലഭിച്ച ഓര്‍ഡര്‍ യുകെയുടെ എയ്റോസ്പേസ് മേഖലയുടെ ‘പ്രധാന വിജയമായി’ വിശേഷിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കരാര്‍ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥ വളരാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കരാര്‍ നമ്മുടെ ബഹിരാകാശ മേഖലയുടെ വലിയ വിജയമാണ്. കരാറിലൂടെ ബ്രിട്ടന് നിരവധി കോടികള്‍ ലഭിക്കും. ആയിരക്കണക്കിന് തൊഴിലവസരങ്ങളും പ്രദാനം ചെയ്യും- രണ്ട് കമ്പനികളും കരാര്‍ ഒപ്പിട്ടതിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് കമ്പനിയാണെങ്കിലും എയര്‍ബസിന് ബ്രിട്ടന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഓഫീസുകളും നിര്‍മ്മാണ പ്ലാന്റുകളുമുണ്ട്.
അതേസമയം, ബ്രിട്ടനിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയുടെ പ്രോത്സാഹജനകമായ വാക്കുകള്‍ക്ക് ഇന്‍ഡിഗോ നന്ദി പ്രകടിപ്പിച്ചു.
എയര്‍ബസുമായുള്ള ഞങ്ങളുടെ പങ്കാളിത്തം തീര്‍ച്ചയായും എയ്റോസ്പേസ് മേഖലയിലെ വളര്‍ച്ചയെ മുന്നോട്ട് നയിക്കും. ഇത് ഇരുകൂട്ടര്‍ക്കും അഭിവൃദ്ധി കൈവരിക്കാന്‍ സഹായിക്കും. നിങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി,” -ഗുരുഗ്രാം ആസ്ഥാനമായ ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് കാരിയര്‍ ട്വീറ്റില്‍ പറഞ്ഞു.
ഇന്‍ഡിഗോ എയര്‍ബസില്‍ നിന്ന് 500 എ320 വിമാനങ്ങളാണ് വാങ്ങുന്നത്. വിമാനങ്ങള്‍ 2030-2035 കാലഘട്ടത്തില്‍ വിതരണം ചെയ്യും. ഈ 500 വിമാനങ്ങള്‍ ഉള്‍പ്പെടെ, ഇന്‍ഡിഗോ 2006ല്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ എയര്‍ബസിന് 1,330 വിമാനങ്ങളുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: