ഹരിപ്പാട് : പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 135 വര്‍ഷം തടവും 5,10,000 രൂപ പിഴയും. പത്തിയൂര്‍ സ്വദേശി സാബുലാലി (23)നു ഹരിപ്പാട് സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് എസ്. സജികുമാറാണ് ഈ ശിക്ഷവിധിച്ചത്.
പരമാവധി 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. കരീലക്കുളങ്ങര പോലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്തകേസിലാണിത്. 2022 ജനുവരി 10ന് അന്നത്തെ കരീലക്കുളങ്ങര എസ്ഐ എ. ഷെഫീക്കാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സ്റ്റേഷന് ഹൗസ് ഓഫീസറായിരുന്ന സുധിലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്കുമാര്‍, പ്രസാദ്, വിനീഷ്, രേഖ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രഘു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: