ന്യൂയോര്‍ക്ക്: യോഗ ശരീരത്തെയും മനസിനെയും മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെയും ഒന്നിപ്പിക്കുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് . അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇങ്ങനെ പറഞ്ഞത്.
അപകടകരവും വിഭജിക്കപ്പെട്ടതുമായ ലോകത്ത്, ഈ പരിമ്പരാഗത ആചാരത്തിന്റെ പ്രയോജനങ്ങള്‍ പ്രത്യേകിച്ചും വിലപ്പെട്ടതാണെന്ന് ഗൂട്ടറെസ് പറഞ്ഞു.
യോഗ ഉത്കണ്ഠ കുറയ്‌ക്കുന്നു, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു, ജനങ്ങള്‍ തമ്മിലുളള ബന്ധം ശക്തമാക്കാനും സഹായിക്കുന്നതായി ഗുട്ടെറസ് പറഞ്ഞു.അച്ചടക്കവും ക്ഷമയും വളര്‍ത്തിയെടുക്കാന്‍ യോഗ നമ്മെ സഹായിക്കുന്നു- വീഡിയോ സന്ദേശത്തില്‍ ഗൂട്ടറെസ് പറഞ്ഞു.
ഐക്യത്തിന്റെ പാത സ്വീകരിക്കാനും മികച്ചതും കൂടുതല്‍ യോജിപ്പുള്ളതുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ ദൃഢനിശ്ചയം ചെയ്യാനും ഐക്യരാഷ്‌ട്ര സഭാ സെക്രട്ടറി ജനറല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: