തിരുവനന്തപുരം : കേരളത്തില്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ മോട്ടോര്‍ വാഹന അപകടങ്ങള്‍ കുറവാണ്. ഇത് വ്യാപിപ്പിക്കുന്നതിലൂടെ മാത്രമേ റോഡുകളില്‍ പൊലിയുന്ന ആയിരക്കണക്കിന് ജീവനുകള്‍ സംരക്ഷിക്കാനാകൂ. എഐ ക്യാമറകള്‍ വേണ്ടെന്ന് വാശിപിടിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കാറുണ്ടല്ലോയെന്ന് എംഎല്‍എ കെ.ടി. ജലീല്‍. എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ ഈ പ്രസ്താവന.
വിദേശ നാടുകളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ എങ്ങനെയാണ് പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കള്‍ ചോദിച്ച് മനസിലാക്കണം. ലോകത്തെല്ലായിടത്തും ജനങ്ങള്‍ നിയമം അനുസരിക്കുന്നത്ത് കനത്ത പിഴയും കടുത്ത ശിക്ഷയും പേടിച്ചാണ്. അല്ലാതെ അവരുടെയൊന്നും ഉയര്‍ന്ന ധാര്‍മ്മിക ബോധം കൊണ്ടല്ല. ധാര്‍മ്മിക ചിന്തയില്‍ പ്രചോദിതരായി നിയമലംഘനം നടത്താത്തവര്‍ അത്യപൂര്‍വ്വമാകും.
കേരളത്തില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിദേശ നാടുകളില്‍ പണിയെടുക്കുന്നത്. അവിടങ്ങളിലെല്ലാം മോട്ടോര്‍ വാഹന നിയമങ്ങള്‍ എങ്ങിനെയാണ് കിറുകിറുത്യം പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കള്‍ ചോദിച്ച് മനസ്സിലാക്കിയാല്‍ നന്നാകും. കേരളത്തില്‍ എഐ ക്യാമറകള്‍ വേണ്ടെന്ന് വാശിപിടിക്കുന്നവര്‍ ഇതര സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ പോകുമ്പോള്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കാന്‍ സൂക്ഷ്മത പാലിക്കാറുണ്ടല്ലോ? കീശയില്‍ പിടിവീഴുമെന്നോ കടുത്ത ജയില്‍ ശിക്ഷ ലഭിക്കുമെന്ന് വരുമ്പോഴോ അല്ലാതെ സാധാരണഗതിയില്‍ ആരും നിയമം അനുസരിക്കാന്‍ മുന്നോട്ടു വരാറില്ല. കേരളത്തിലെ ആളുകളുടെ ജീവനുകള്‍ക്ക് പ്രതിപക്ഷം ഒരുവിലയും കല്പിക്കുന്നില്ലേ? നിയന്ത്രണങ്ങളും പിഴ ചുമത്തലുകളും ജനങ്ങള്‍ക്കു വേണ്ടിയാണ്. അവരുടെ ജീവന് പരിരക്ഷിക്കാനാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: