തിരുവനന്തപുരം : പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും അധികാരങ്ങളും ലഭിക്കുമെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എസ്എഫ്ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
സര്‍വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതി. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമാണെങ്കില്‍ യോഗ്യതയില്ലാതെ പിഎച്ച്ഡി അഡ്മിഷന് ലഭിക്കും. എന്ത് തെറ്റും ചെയ്യാനുള്ള പാസ്പോര്‍ട്ടാണ് എസ്എഫ്ഐ വിദ്യാര്‍ത്ഥി സംഘടനയിലുള്ള അംഗത്വം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. വിഷയം തന്റെ മുന്നിലെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് അധ്യാപിക നിയമനം നേടാന്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ ശ്രമിച്ചതും, എസ്എഫ്ഐ നേതാവ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് മറ്റൊരു എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് യോഗ്യതയില്ലാതെ അഡ്മിഷന് നേടിയെടുത്തതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: