ദുബായ് : ഇന്ത്യയുടെ ജി 20 അധ്യക്ഷപദവി ആഘോഷത്തിന്റെ ഭാഗമായി ടൂറിസം & ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് രംഗത്തെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റര്‍നാഷണല്‍ എക്സൈലന്‍സ് അവാര്‍ഡിന്് ഉദയ സമുദ്ര ഗ്രൂപ്പ് ചെയര്മാന് ഡോ. രാജശേഖരന് നായര്‍ അര്‍ഹനായി. ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാതൃകയായി അതുല്യമായ ബിസിനസ് മാനേജ്മെന്റ് ശൈലിയിലൂടെ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലയിലും ടൂറിസം മേഖലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് രാജശേഖരന് നായര്‍ക്ക് പുരസ്ക്കാരം നല്‍കിയത്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ദൂബായി ഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിന്‍ മോഹമ്മദില് നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രി രാംദാസ് അതാവാല, കേന്ദ്ര തൊഴില്‍ മന്ത്രി രഘുരാജ് സിങ്, മാര്‍ഗണി ഭരത് എം പി, മെസ്സേലോണിയ അംബാസ്സഡര്‍ കെ. ജെ. പുരുഷോത്തം എന്നിവര്‍ സാന്നിധരായിരുന്നു.
റഷ്യന്‍ പാര്‍ലമെന്റിന്റെ അധോ സഭയായ സ്റ്റേറ്റ് ഡുമ, ലണ്ടന്‍ ഹൗസ് ഓഫ് പാര്‍ലമെന്റ് എന്നിവയും രാജശേഖരന് നായരെ ആദരിച്ചിരുന്നു
മുംബൈയില്‍ ഹോട്ടല്‍ മേഖലയില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുമായി ജന്മനാട്ടില് കോവളത്ത് ‘ഉദയ സമുദ്ര’ പഞ്ചനക്ഷത്ര ഹോട്ടല്‍ 1997 ല്‍ ആരംഭിച്ച രാജശേഖരന് നായര്‍ കേരളത്തിലെ ഹോട്ടല്‍ വ്യവസായത്തിന്റെ മുഖമായി മാറി. ടൂറിസം കേന്ദ്രമായി കോവളത്തെ ഉയര്‍ത്തിയതില്‍ രാജശേഖരന് നായര്‍ക്കും ഉദയസമുദ്രയ്ക്കുമുള്ള പങ്ക് വലുതാണ്. ശംഖുമുഖത്ത് എയര്‍പോര്‍ട്ട് ഹോട്ടലായ ഉദയ് സ്യൂട്ട്സ്, വിമാന യാത്രികര്‍ക്ക് ഭക്ഷണമൊരുക്കുന്ന ഉദയ സ്ക്കെ കിച്ചണ്‍ യൂണിറ്റ്, ആലപ്പുഴയിലെ ഉദയ് ബാക്ക് വാട്ടര്‍ റിസോര്‍ട്ട് എന്നിവയും അതിഥി സേവയുടെ മഹത്വം ഉയര്‍ത്തുന്ന സ്ഥാപനങ്ങളായി.
ലോകത്തെ ഏറ്റവും മികച്ച ബീച്ച് ഹോട്ടലിനുള്ള ആഗോള പുരസ്കാരം തുടര്‍ച്ചയായി ഉദയസമുദ്രയിലൂടെ കേരളത്തിലെത്തി. ടൂറിസം വ്യവസായത്തിനും സമൂഹത്തിനും നല്കിയ പ്രതിബദ്ധതയാര്‍ന്ന സേവനങ്ങള്‍ക്ക് ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍. ശ്രീലങ്കയിലെ മെഡിസിന് ഓള്‍ട്ടര്‍നെറ്റിവ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി പിഎച്ച്ഡി നല്‍കിയാണ് രാജശേഖരന് നായരെ ആദരിച്ചത്.
അതിഥി സല്‍ക്കാര വ്യവസായത്തിനു പുറത്ത് കേരളത്തില്‍ ആരംഭിച്ച സംരംഭമാണ് ചെങ്കലിലെ സായികൃഷ്ണ പബ്ിളിക്് സ്കൂള്‍. കുട്ടികള്‍ കുറഞ്ഞതിനാല്‍ സാമ്പത്തിക ബാധ്യതയും മൂലം പുട്ടിപ്പോകുന്ന സാഹചര്യത്തില്‍ ഏറ്റെടുക്കുകയായിരുന്നു. മികച്ച വിദ്യാഭ്യാസം സാധാരണ കുട്ടികള്‍ക്ക് പ്രാപ്യമാക്കുക എന്ന എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്വപ്നത്തിനൊപ്പം സഞ്ചരിക്കുക എന്ന ലക്ഷ്യത്തൊടെ പ്രവര്‍ത്തിക്കുന്ന സ്ക്കൂള് അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് മുന്‍ പന്തിയിലാണ്
വര്‍ഷങ്ങളായി പൂട്ടിക്കിടന്ന തിരുവനന്തപുരത്തെ ഇലക്ട്രോഡ് കമ്പനി ഏറ്റെടുക്കുകയും പ്രവര്‍ത്തന മികവിലേക്ക് എത്തിക്കുകയും ചെയ്തത്, തൊഴില്‍ നഷ്ടപ്പെട്ടവരെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. മക്കളുടെ പേരു ചേര്‍ത്ത് പുന: സ്ഥാപിച്ച കെ വി ടി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഈ രംഗത്തെ മികച്ച സ്ഥാപനമാണ്.
കവടിയാറില്‍ ആരംഭിച്ച ഉദയ് പാലസ് കണ്വെന്ഷന് സെന്റര്‍ തലസ്ഥാനത്തിന്റെ അന്തസായ പൊതുവേദിയാണ്.രാജശേഖരന് നായര്‍ കേരളത്തില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാം മികവിന്റെ കേന്ദ്രങ്ങളാണ്.
കയ്യേറ്റത്താലും അവഗണനയാലും തകര്‍ന്നു കിടന്ന പ്രശസ്തമായ ശംഖുമുഖം ദേവീക്ഷേത്രത്തെ ശില്പ ഭംഗിയാര്‍ന്ന അതിമനോഹരമായ ചുറ്റുമതല് നിര്‍മ്മിച്ച് സംരക്ഷിക്കുന്നതിലും കഠിനാധ്വാനത്തിനൊപ്പം ഈശ്വരാനുഗ്രഹവും ആണ് തന്റെ വിജയത്തിന് കാരണമെന്ന് വിശ്വസിക്കുന്ന രാജശേഖരന് നായരുടെ പങ്ക് വലുതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: