കൊളൊംബോ : ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക അന്തര്‍വാഹിനിയായ ഐഎന്‍എസ് ‘വാഗിര്‍’ ഇന്ന് മുതല്‍ 22ാം തീയതി വരെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ 9-ാം പതിപ്പിനോടനുബന്ധിച്ചാണ് ഈ സന്ദര്‍ശനം.
സന്ദര്‍ശന വേളയില്‍, ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ കമാന്‍ഡിംഗ് ഓഫീസര്‍, ശ്രീലങ്കയുടെ പടിഞ്ഞാറന്‍ നാവിക മേഖല കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ സുരേഷ് ഡി സില്‍വയുമായി കൂടിക്കാഴ്ച നടത്തും.ഇതിന് പുറമെ ഐഎന്‍എസ് ‘വാഗിര്‍’ സന്ദര്‍ശിക്കാന്‍ സ്കൂള്‍ കുട്ടികള്‍ക്കും മറ്റും അവസരമുണ്ട്.
അന്തര്‍വാഹിനിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്, ഇന്ത്യന്‍ ഹൈക്കമ്മീഷന്, സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ച്, അന്താരാഷ്ട്ര യോഗാ ദിനമായ ഈ മാസം 21 ന് കൊളംബോ തുറമുഖത്ത് പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും മുതിര്‍ന്ന നാവികസേന ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുക്കും.
ഇന്ത്യന്‍ നാവികസേനാ കപ്പലുകളായ ദല്‍ഹി, സുകന്യ, കില്‍ത്താന്‍, സാവിത്രി എന്നിവ കൊളംബോ, ട്രിങ്കോമാലി എന്നിവിടങ്ങളില്‍ മുമ്പ് സന്ദര്‍ശനം നടത്തിയപ്പോള്‍ ശ്രീലങ്കന്‍ നാവികസേനയ്ക്കൊപ്പം യോഗ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അടുത്തിടെ, സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ശ്രീലങ്കയിലെ അഞ്ച് നഗരങ്ങളിലായി നടന്ന മൂന്ന് ദിവസത്തെ യോഗ ശില്പശാലയില് ശ്രീലങ്കന്‍ സായുധ സേന സജീവമായി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: