ഭുവനേശ്വര്‍ : ഒഡീഷ തലസ്ഥാനത്ത് നടന്ന ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട് ഇന്ത്യ.കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ടീം ലെബനനെ 2-0ന് തോല്പിച്ചു.
ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ 46-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോള്‍ നേടി. 65-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്ടെ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.
2018 ലെ ആദ്യ പതിപ്പിലെ വിജയത്തിന് ശേഷം ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. 2019 ല്‍ ദക്ഷിണ കൊറിയ വിജയിച്ചു.
നേരത്തേ വനുവാട്ടുവിനെയും മംഗോളിയയെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ വരെയെത്തിയത്. 137 മത്സരങ്ങളില്‍ നിന്ന് ഛേത്രിയുടെ 87-ാം അന്താരാഷ്ട്ര ഗോളാണിത്. അന്താരാഷ്ട്ര ഫുട്ബോളിലെ സജീവ കളിക്കാരില്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ് സുനില്‍ ഛേത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: