എടത്വാ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ആനമറുത വല്യച്ചന് പുനപ്രതിഷ്ഠ നടന്നു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്ര മുഖ്യകാര്യദര്‍ശി ഉണ്ണികൃഷ്ണന് നമ്പൂതിരി പുനപ്രതിഷ്ഠ കര്‍മ്മം നിര്‍വ്വഹിച്ചു. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാ ദത്തന് നമ്പൂതിരി, ജയസൂര്യ നമ്പൂതിരി,ഹരിക്കുട്ടന് നമ്പൂതിരി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത് എന്നിവര്‍ നേത്യത്വം നല്കി. ചടങ്ങ് ദര്‍ശിക്കാന്‍ നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: