ആലപ്പുഴ : ആലപ്പുഴ മൊബിലിറ്റി ഹബ്ബ് പദ്ധതി കടലാസില്‍ ഉറങ്ങുമോ എന്ന് ആശങ്ക. ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമ്മീഷന്. പദ്ധതിയുടെ പരിഷ്ക്കരിച്ച രൂപരേഖ അംഗീകരിച്ചിട്ടില്ല. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിര്‍മ്മാണ ചുമതലയുള്ള ഇന്‍കെല്‍, രൂപരേഖ പരിഷ്ക്കരിച്ച് ചീഫ് ടൗണ്‍ പ്ലാനര്‍ മുഖേന സമര്‍പ്പിച്ചത്. ഇതോടെ, 129 കോടി അനുവദിച്ച പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതിപ്രദേശത്തെ കനാലിന് സമീപമുള്ള കെട്ടിടം സോണ്‍ സെവനില്‍ ഉള്പ്പെട്ടതിനാലാണ്നിര്മ്മാണ പ്രവര്‍ത്തനത്തിന് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുവാദം വേണ്ടിവരുന്നത്.
ചുണ്ടന് വള്ളത്തിന്റെ മാതൃകയില്‍ ആദ്യം തയാറാക്കിയ രൂപരേഖയില്‍ കമ്മീഷന് ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, വള്ളത്തിന്റെ അമരത്തിന്റെ നീളവും പൊക്കവും കുറയ്ക്കാന്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തയാറാക്കിയ പുതിയ രൂപരേഖയാണ് മാസങ്ങളായി ഫയലില്‍ വിശ്രമിക്കുന്നത്. നിര്‍മ്മാണത്തിന് 4.07 ഏക്കര്‍ വിസ്തീര്‍ണ്ണം സ്ഥലമാണ് വേണ്ടത്. ഒന്നേമുക്കാല്‍ ലക്ഷം ചതുരശ്ര അടി കെട്ടിടമാണ് നിര്‍മ്മിക്കേണ്ടത്. ഹബ്ബ് നിര്‍മ്മാണത്തിന്റെ ഭാഗമായി ദേശീയപാതയോരത്ത് വളവനാട്ട് നിര്‍മ്മിക്കുന്ന ഗാരേജിന്റെ രൂപരേഖ പരിഷ്ക്കരിക്കും. അഞ്ച് കോടിയുടെ പാസഞ്ചര്‍ ടെര്‍മിനല്‍ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: