ചെന്നൈ: ഡിഎംകെയുടെ അഴിമതിയെ തുറന്നുകാണിച്ച് അണ്ണാമലൈ നടത്തുന്ന പോരാട്ടം തമിഴകത്ത് ചലനമുണ്ടാക്കുന്നു. നിരവധി യുവാക്കള്‍ ബിജെപിയില്‍ ചേരുന്നതായി വാര്‍ത്തകള്‍ വരുന്നു. മാത്രമല്ല, അണ്ണാമലൈ പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ യുവാക്കളുടെ വന്സാന്നിധ്യവുമുണ്ട്.
ഇപ്പോഴിതാ നടന് സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നു. നേരത്തെ ഡിഎംകെയോട് ചായ് വുണ്ടായിരുന്നു ദിവ്യ സത്യരാജ് ചിലപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നേയ്ക്കുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. ന്യൂട്രീഷനിസ്റ്റായി ജോലി ചെയ്യുന്ന ദിവ്യ സത്യരാജ് സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ തമിഴ്നാട്ടില്‍ പേരെടുത്തു കഴിഞ്ഞ വ്യക്തിയാണ്. ശ്രീലങ്കയിലെ നടുന്തീവ് പ്രദേശത്തെ തമിഴരുടെ പോഷകാഹാരപ്രശ്നം പരിഹരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സെറെന്ഡിപ് എന്ന എന്‍ജിഒയുമായി ദിവ്യ സത്യരാജ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതിയായ അക്ഷയ പാത്രയുടെ ബ്രാന്റ് അംബാസഡര്‍ കൂടിയാണ് ദിവ്യ സത്യരാജ്. പാവങ്ങള്‍ക്ക് സൗജന്യമായി പോഷകാഹാരം നല്കാന് ദിവ്യ തമിഴ്നാട്ടില്‍ മഹിള്‍മതി ഇയക്കം എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു
2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ദിവ്യ ഡിഎംകെയുടെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ദിവ്യ സത്യരാജ് ഡിഎംകെയിലേക്ക് പോകുന്നു എന്ന രീതിയിലായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ പിന്നീട് അത് വെറും സ്വകാര്യ കൂടിക്കാഴ്ച മാത്രമായിരുന്നു എന്ന് ദിവ്യ വിശദീകരിക്കുകയായിരുന്നു. ഇപ്പോള്‍ ദിവ്യ സത്യരാജ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയിലേക്ക് എത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: