ന്യൂദല്‍ഹി : രണ്ട് വര്‍ഷത്തിനുളളില്‍ ക്ഷയരോഗമുക്ത ഭാരതം എന്ന ലക്ഷ്യമാണ് നമുക്കുള്ളതെന്ന് ഓര്‍മ്മിപ്പിച്ച് മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
ക്ഷയരോഗത്തെ വേരോടെ ഇല്ലാതാക്കാന്‍ നിക്ഷയ് മിത്ര അംഗങ്ങള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. രാജ്യത്ത് ഇന്ന് നിരവധി സാമൂഹിക സംഘടനകള്‍ നിക്ഷയ് മിത്രങ്ങളായി മാറിയതായി മോദി വെളിപ്പെടുത്തി.ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ആയിരക്കണക്കിന് ആളുകള്‍ തന്നെ മുന്നോട്ട് വന്ന് ക്ഷയ രോഗികളെ ദത്തെടുത്തിട്ടുണ്ട്. ക്ഷയരോഗികളെ സഹായിക്കാന്‍ ധാരാളം കുട്ടികളും മുന്നോട്ട് വന്നു. ജനപങ്കാളിത്തത്താല്‍ 10 ലക്ഷത്തിലധികം ക്ഷയ രോഗികളെ ദത്തെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.ഏകദേശം 85,000ത്തോളം നിക്ഷയ് മിത്രങ്ങളാണ് ഇതിന് പിന്നില്‍.
ക്ഷയരോഗ മുക്ത ഭാരതം എന്ന പ്രചരണത്തില്‍ പങ്കാളികളാകാന്‍ കുട്ടികളും യുവജനങ്ങളും മുന്നിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കുട്ടികള്‍ തങ്ങളുടെ കുടുക്കയിലെ പണം ക്ഷയരോഗ മുക്ത ഭാരത പ്രചാരണത്തിനായി നല്കി. ഇതെല്ലാം വളരെ പ്രചോദനാത്മകമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: