തിരുവനന്തപുരം:അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. ‘അമ്മയുടെ തണലിലാണ് ഞാൻ ഏറ്റവും സുരക്ഷിത്നാണ്, എപ്പോഴും …ജന്മദിനാശംസകൾ’- എന്നാണ് താരം സമൂഹമാധ്യമത്തില്‍ കുറിച്ചത്. അമ്മ റോജിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം ആശംസകൾ നേർന്നത്.
ഉണ്ണി മുകുന്ദന്റെ അധ്യാപികയായിരുന്ന അമ്മ മക്കൾക്ക് വേണ്ടി ജോലി ഉപേക്ഷിച്ച സ്ത്രീയാണെന്നും അമ്മ തന്നിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന് പറയുന്നു. ഗുജറാത്തിയും ഹിന്ദിയും സ്വപ്രയത്നം കൊണ്ട് പഠിച്ചെടുക്കുന്നതില്‍ കഴിവ് തെളിയിച്ചിരുന്നു അമ്മ.
വെല്ലുവിളികളെ കൃപയോടെ സ്വീകരിക്കാനും വിജയിക്കാനും പഠിപ്പിച്ചത് അമ്മയാണെന്നും താരം പറയുന്നു. ഉള്ളത് വെച്ച് കാര്യങ്ങൾ ഭംഗിയാക്കുന്നതിൽ അമ്മയുടെ കഴിവ് പ്രശംസനീയം തന്നെയെന്നും കഴിഞ്ഞ ജന്മദിനത്തില് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പില്‍ ഉണ്ണി എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: