എടത്വ: സംസ്ഥാന ജലഗതാഗത വകുപ്പില്‍ ഉദ്യോഗാര്‍ഥികളുടെ ജോലിപ്രതീക്ഷ ആശങ്കയില്‍. മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉദ്യോഗാര്‍ഥികള്‍. വകുപ്പില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയില്‍ ഒഴിവുകളുണ്ടായിട്ടും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പുതുതായി പിഎസ്സി അംഗീകരിച്ച സ്പെഷല്‍ റൂളില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയുടെ വിദ്യാഭ്യാസയോഗ്യത എന്താണെന്നു വകുപ്പിനു തീരുമാനമെടുക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മുന്‍പ് ബോട്ട് മാസ്റ്റര്‍ കനാല്‍ ലൈസന്‍സ് എടുക്കാന്‍ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയായിരുന്നു. പുതിയ കെഐവി നിയമം വന്നപ്പോള്‍ ബോട്ട് മാസ്റ്റര്‍ കനാല്‍ ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയില്ത്തന്നെ ലൈസന്‍സ് വിതരണം ചെയ്തിരുന്നു. ജലഗതാഗത വകുപ്പിലെ പുതിയ സ്പെഷല്‍ റൂള്‍ ഭേദഗതിക്ക് പിഎസ്സിയുടെ പൂര്‍ണ അംഗീകാരം ലഭിക്കണമെങ്കില്‍ ബോട്ട് മാസ്റ്റര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കണം.
ബോട്ട് മാസ്റ്റര്‍ ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികളുടെ ഏക പ്രതീക്ഷയാണ് ഇതോടെ തകര്‍ന്നത്. ഉദ്യോഗാര്‍ഥികളില്‍ 90 ശതമാനവും പിഎസ്സി നിര്‍ദേശിക്കുന്ന പ്രായപരിധി തീരാറായവരാണ്. ജലഗതാഗത വകുപ്പില്‍ സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്താലേ ഒഴിവുകളുണ്ടാകൂ. നിരവധി പരാതികള്‍ വകുപ്പ് മന്ത്രിക്കുള്‍പ്പെടെ സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി മുഖ്യമന്ത്രി ഇടപ്പെട്ട് വകുപ്പിലെ സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്യണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: