മോസ്‌കോ: ബെലാറസില്‍ തന്ത്രപരമായ ആണവായുധങ്ങള്‍ റഷ്യ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. എന്നാല്‍ റഷ്യന്‍ പ്രദേശത്തിന് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ അവ ഉപയോഗിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ആണവായുധം റഷ്യ യുക്രൈനെതിരെ പ്രയോഗിക്കാന്‍ ഒരുങ്ങുന്നതായി സൂചനയില്ലെന്ന് യുഎസ് അറിയിച്ചു.ബെലാറസ് ഒരു പ്രധാന റഷ്യന്‍ സഖ്യകക്ഷിയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുടിന്റെ യുക്രൈന്‍ അധിനിവേശത്തിന് പിന്തുണ നല്‍കുകയും ചെയ്തു.
ലോകത്തെ ഭീഷണിപ്പെടുത്താനല്ല.റഷ്യന്‍ ഭരണകൂടത്തിന് അപകടമുണ്ടായാല്‍ അങ്ങേയറ്റത്തെ നടപടികള്‍ സാധ്യമാണെന്ന് താന്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പുടിന്‍ പ്രതികരിച്ചു. മുന്‍കരുതലെന്ന നിലയിലാണ് ബെലാറസില്‍ ആയുധം എത്തിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: