റായിപൂര്‍: ‘ഹിന്ദു രാഷ്‌ട്രം’ കെട്ടിപ്പടുക്കാന്‍ എല്ലാവരും ഐക്യത്തോടെ മുന്നോട്ട് വരണമെന്ന് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എംഎല്‍എ അനിത ശര്‍മ്മ. വെള്ളിയാഴ്ച റായ്പൂരില്‍ നടന്ന ‘ധര്‍മ്മ സഭ’യില്‍ പങ്കെടുക്കവെയാണ് അനിത ശര്‍മ്മ ഇങ്ങനെ പറഞ്ഞത്.
ധര്‍ശിവ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അനിത ശര്‍മ.ഹിന്ദു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ യോജിക്കണമെന്നും എല്ലാ ഹിന്ദുക്കളും അതിനായി ഒരുമിച്ച് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു എം എല്‍ എ. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ശനിയാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
നമ്മള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം. എല്ലാ ഹിന്ദുക്കളും ഒരുമിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ-ചടങ്ങില്‍ എംഎല്‍എ പ്രാദേശിക ഛത്തീസ്ഗഢി ഭാഷയില്‍ പറഞ്ഞു.
എന്നാല്‍ എം എല്‍ എയുടെ അഭിപ്രായത്തെ ‘വ്യക്തിഗതം’ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ഭരണഘടനയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നത്. ബാബാസാഹേബ് അംബേദ്കര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയ നേതാക്കള്‍ തയ്യാറാക്കിയ മഹത്തായ ഭരണഘടനയില്‍ പരാമര്‍ശിച്ചിരിക്കുന്ന മതേതരത്വത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു- കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശുക്ല പറഞ്ഞു.
ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വ്യത്യസ്ത അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ശുക്ല പറഞ്ഞു.
എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് തന്റെ അഭിപ്രായം വളച്ചൊടിച്ചതാണെന്നാണ് പറഞ്ഞ് മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അനിത ശര്‍മ്മ. ഐക്യത്തെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും അവര്‍ പറഞ്ഞു.തന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു രാഷ്‌ട്രം എന്ന സങ്കല്‍പ്പം എല്ലാ മതങ്ങളുടെയും ഐക്യമാണ്.
അതേസമയം ഹിന്ദു രാഷ്‌ട്രത്തെക്കുറിച്ചും രാമരാജ്യത്തെക്കുറിച്ചും സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് അനിത ശര്‍മയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബി ജെ പി വക്താവ് കേദാര്‍ ഗുപ്ത പറഞ്ഞു.ഏകീകൃത സിവില്‍ കോഡ് വരുന്നു. അവര്‍ അതിനെ പിന്തുണയ്‌ക്കുമോ?. കോണ്‍ഗ്രസ് പറയുന്നതും ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഗുപ്ത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: