അഹമ്മദാബാദ് : അനധികൃതമായി കയ്യേറിയ സ്ഥലത്ത് നിര്‍മ്മിച്ച മുസ്ലീം പളളി പൊളിക്കണമെന്ന നോട്ടീസിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗുജറാത്തിലെ ജുനഗഡില്‍ ഒരു മരണം. കഴിഞ്ഞ രാത്രി പളളിക്ക് സമീപം സംഘടിച്ച ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.
സംഘര്‍ഷത്തിനിടെ പെട്ടുപോയ 62 വയസുളള പുരുഷനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ 174 പ്രതികളെ അറസ്റ്റ് ചെയ്തു.മജെവാഡി ഗേറ്റിന് സമീപമുള്ള ഒരു മുസ്ലീം പള്ളിക്കാണ് കൈയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി നഗരസഭ നോട്ടീസ് നല്‍കിയത്.
അഞ്ച് ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും കൈയേറ്റം സംബന്ധിച്ച് മസ്ജിദ് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ കോര്പ്പറേഷന് തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നഗരസഭയുടെ സംഘം പൊളിക്കുന്നതിന് നോട്ടീസ് നല്‍കാനായി സ്ഥലത്തെത്തി.
തുടര്‍ന്നാണ് പ്രകോപിതരായ 600 ഓളം ആളുകള്‍ റോഡ് ഉപരോധിക്കുകയും അക്രമം നടത്തുകയും ചെയ്ത ത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണാനും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറുണ്ടാവുകയായിരുന്നു.
പൊലീസിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തി.കണ്ണീര് വാതകവും പ്രയോഗിച്ചു.സംഘര്‍ഷത്തിനിടെ അക്രമികള്‍ വാഹനം കത്തിച്ചു.
സംഭവത്തില്‍ പോലീസുകാര്‍ക്കും പരിക്കുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: