ഇംഫാല്‍ : മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ക്വാക്ത മേഖലയില്‍ കഴിഞ്ഞ രാത്രിയിലും വെടിവയ്പ്പ് തുടര്‍ന്നു.
കഴിഞ്ഞ മൂന്ന് രാത്രികളായി അന്തരീക്ഷം സംഘര്‍ഷഭരിതമായ തലസ്ഥാനമായ ഇംഫാലില്‍, കഴിഞ്ഞ ദിവസം സംസ്ഥാന ദ്രുത കര്‍മ്മ സേനയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ സംഭരണ കേന്ദ്രം കത്തിച്ച ജനക്കൂട്ടവും തമ്മില്‍ ഏറ്റുമുട്ടി. ഇത്തരം നിരവധി ഏറ്റുമുട്ടലുകള്‍ രാത്രിയില്‍ നടന്നു.
കഴിഞ്ഞ രാത്രി നൂറോളം വരുന്ന ജനക്കൂട്ടം, ബി.ജെ.പി ബി.എല്‍.എ ബിശ്വജീത് സിംഗിന്റെ വീട് തകര്‍ക്കാന്‍ ശ്രമിച്ചു.ദ്രുത കര്‍മ്മ സേനയുടെ ഇടപെടലിനെ തുടര്‍ന്ന് ചിതറി ഓടുകയായിരുന്നു. അര്‍ധരാത്രിയോട് അടുത്ത് ഇരിങ്ങ്ബാം പൊലീസ് സ്റ്റേഷന് കൊള്ളയടിക്കാനുള്ള ശ്രമം നടന്നതും ദ്രുത കര്‍മ്മ സേന വിഫലമാക്കി.
അതിനിടെ 200-300 പേരടങ്ങുന്ന അക്രമികള്‍ അര്‍ദ്ധരാത്രിക്ക് ശേഷം സിംഗ്ജമേയിലെ ബിജെപി ഓഫീസിന് ചുറ്റും തടിച്ചുകൂടിയെങ്കിലും ദ്രുത കര്‍മ്മ സേന റബ്ബര്‍ ബുളളറ്റ് പ്രയോഗിച്ചു. മറ്റൊരു സംഭവത്തില്‍ ബിജെപി മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷ എ ശാരദാ ദേവിയുടെ ഇംഫാല്‍ വെസ്റ്റിലുള്ള വസതി തകര്‍ക്കാന്‍ ശ്രമം നടന്നതും വിഫലമാക്കി.
ബുധനാഴ്ച വൈകുന്നേരം ഇംഫാല്‍ വെസ്റ്റില്‍ ബിജെപി എംഎല്‍എയും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ നെംച കിപ്ഗന്റെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സിന് തീയിട്ടിരുന്നു. വ്യാഴാഴ്ച രാത്രി ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ വിദേശകാര്യ സഹമന്ത്രി രാജ്കുമാര് രഞ്ജന്‍ സിംഗിന്റെ വസതിക്ക് തീയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: