Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

യുപി വിട്ട് തെലുങ്കാനയും കര്‍ണാടകയും വഴി പ്രിയങ്ക

ബിജെപി അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സൗജന്യ ഗ്യാസ് കണക്ഷനാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ പാവപ്പെട്ടവരെ പുകശല്യത്തില്‍ നിന്നൊഴിവാക്കാന്‍ ഇതുവഴി കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തുംവരെ രാജ്യത്തിന് 13 കോടി കണകക്ഷനേ ഉണ്ടായുള്ളൂ. ഇന്നത് 30 കോടി കടന്നു. 2018 ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തിയ ഈ പദ്ധതി വഴി 11.5 കോടി കര്‍ഷകര്‍ക്കായി (50 ശതമാനം സ്ത്രീകള്‍) 2.5 ലക്ഷം കോടി രൂപ നല്‍കിക്കഴിഞ്ഞു. 2014 ല്‍ കാര്‍ഷിക ബജറ്റ് 25000 കോടിയുടേതാണെങ്കില്‍ 2023 ല്‍ അത് 1.25 ലക്ഷം കോടിയുടേതായി. 2023 ല്‍ സൗജന്യഭക്ഷ്യവിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ ചെലവാക്കുന്നത് 2 ലക്ഷം കോടി രൂപയാണ്.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jun 17, 2023, 05:00 am IST
inMain Article

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു പ്രിയങ്ക. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വിയര്‍പ്പ് ഒരുപാട് ഗംഗയില്‍ ഒഴുക്കി. റായ്ബറേലിയും അമേഠിയും കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്നു. അമേഠിപൊട്ടി. ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം അമേഠി ഉപേക്ഷിച്ചു. രാഹുലിന്റെ സകല പ്രതീക്ഷയും ഊതിക്കെടുത്തിയപ്പോഴാണ് വയനാട്ടിലേക്ക് പലായനം ചെയ്തത്. അവിടത്തെ എം.പി. സ്ഥാനം കോടതിയാണ് കളഞ്ഞത്. അതിനുമുമ്പേ വയനാട്ടിലെ എം.പി. ഓഫീസില്‍ കയറി എസ്എഫ്‌ഐക്കാര്‍ കോല്‍ക്കളി നടത്തി.

ലീഗ് ഒപ്പമുള്ള കാലത്തോളം വയനാട്ടില്‍ ജയിച്ചു കയറാമെന്നുറപ്പുണ്ട്. അതുകൊണ്ടാണല്ലോ മുതുമുത്തച്ഛന്‍ വരെ തള്ളിപ്പറഞ്ഞ ലീഗിനെ വെള്ളപൂശാന്‍ ഒരുങ്ങിയത്. ‘ലീഗ് ചത്ത കുതിര’യെന്നായിരുന്നു നെഹ്‌റുവിന്റെ ആക്ഷേപം. അതിനെ പടക്കുതിരയാക്കിയത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടായിരുന്നല്ലോ. ആ ലീഗിനെയാണ് ഏറ്റവും വലിയ മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ പുകഴ്‌ത്തിയത്. മതേതരം എന്നാല്‍ മതമില്ലാത്തതാണെന്ന് വ്യാഖ്യാനം. ആ വ്യാഖ്യാനത്തെ ഉള്‍ക്കൊള്ളാന്‍ ലീഗിനൊട്ടും താല്പര്യമില്ല. ആദ്യത്തേയും അവസാനത്തേയും ശ്വാസം മതത്തിനുവേണ്ടി എന്ന് ആയിരംവട്ടം ആവര്‍ത്തിക്കുന്നു ആ പാര്‍ട്ടി. എന്നാലും ആ പാര്‍ട്ടി മതേതരപാര്‍ട്ടി! വിഷയം അതല്ല. പ്രിയങ്ക മത്സരിക്കണമെന്ന ആഗ്രഹവും ആവശ്യവും ശക്തമാവുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലാണ് ‘കണ്ണ്’. പണ്ട് ഇന്ദിരാഗാന്ധിക്ക് തിരിച്ചുവരവൊരുക്കിയ മണ്ഡലമുണ്ടല്ലോ മേഡക്ക്. അവിടെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരുപാടാളുകള്‍ തേരുരുട്ടുന്നു. താലപ്പൊലി ഏന്തുന്നു. മേഡക്ക് അല്ലെങ്കില്‍ മെഹബൂബാനഗര്‍. രണ്ടിടത്തും നല്ല മുസ്ലീം വോട്ടുണ്ട്. 1980 ല്‍ മേഡക്കില്‍ നിന്ന് ജയിച്ചാണ് ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയത്. അതുപോലെ പ്രിയങ്കയുടെ കന്നി മത്സരവും ഇവിടെ ആകട്ടെ എന്നാണ് മോഹം.

പക്ഷേ മേഡക്ക് ഇപ്പോള്‍ കോണ്‍ഗ്രസിന് വലിയ ശക്തിയോ സ്വാധീനമോ ഉള്ളമണ്ഡലമല്ല. അത് പിടിക്കാന്‍ ബിആര്‍എസിന്റെ കരുണ വേണം. 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ മേഡക്കില്‍ ജയിച്ചത് ബിആര്‍എസ് നേതാവ് കെ. പ്രഭാകര റെഡ്ഡിയാണ്. ഈ വര്‍ഷാവസാനമാണ് അവിടത്തെ നിയമസഭാ തെരഞ്ഞടുപ്പ്. അതിലെ പ്രകടനം നോക്കിയാവും മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍. ഏതായാലും മാസത്തില്‍ 20 ദിവസവും തെലങ്കാനയില്‍ ചെലവഴിക്കാനാണ് തീരുമാനം. തെലങ്കാനയില്‍ കളംനിറഞ്ഞ് കളിക്കുക എന്നത് തന്നെയാണവരുടെ ലക്ഷ്യം.

അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെന്തിന് സമയം കളയണമെന്ന ആലോചനയും കോണ്‍ഗ്രസുകാര്‍ക്കുണ്ട്. കര്‍ണാടകയില്‍ നിന്നും അവരെ രാജ്യസഭയിലേക്കയച്ചാലോ എന്ന ചിന്തയും അവര്‍ക്കുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസിന് ബഹളം വയ്‌ക്കാനല്ലാതെ കാര്യം പറയാനാളില്ലെന്ന പരിഭവമുണ്ട്. പ്രിയങ്ക സഭയിലെത്തിയാല്‍ അതിനൊരുമാറ്റമുണ്ടാകുമെന്ന ധാരണയ്‌ക്ക് വലിയ കഴമ്പുണ്ടോ എന്തോ! കഴമ്പുണ്ടായാലും ഇല്ലേലും അല്ലേലൂയപാടാന്‍ ഒരാളായി എന്നാശ്വസിക്കാം.

അതിനിടയിലാണ് മധ്യപ്രദേശ് പിടിക്കാന്‍ അവരിറങ്ങിയത്. കര്‍ണാടകയില്‍ ചക്കവീണ് മുയലിനെ കിട്ടിയതുപോലെ മധ്യപ്രദേശില്‍ ചക്കയിടാനാണ് ശ്രമം. അതിനായി കുറേ വാഗ്ദാനങ്ങളും വാരിവിതറി. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കും. 500 രൂപയ്‌ക്ക് എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടര്‍. 100യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്‌ക്ക്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കും എന്നിവയാണ് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.

നര്‍മദാ മാതാവിന്റെ തീരത്തുവന്ന് ഞങ്ങള്‍ കള്ളം പറയില്ലെന്ന ഉറപ്പും പ്രിയങ്ക നല്‍കി. മധ്യപ്രദേശില്‍ ഏഴുശതമാനമേ മുസ്ലീം ജനസംഖ്യയുള്ളൂ. അതുകൊണ്ടവിടെ നര്‍മ്മദ മാതാവായി.  ഞങ്ങളുടെ പാര്‍ട്ടി എന്തെല്ലാം ഉറപ്പുകളാണോ ജനങ്ങള്‍ക്ക് നല്‍കിയത്. ഛത്തീസ്ഗഡിലും ഹിമാചല്‍ പ്രദേശിലും അതെല്ലാം ഞങ്ങള്‍ പാലിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുണ്ട്’ പ്രിയങ്ക പറയുന്നത് അങ്ങിനെയാണ്.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമായിരുന്നു. പക്ഷേ, ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരം കൈക്കലാക്കിയതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഇതിനിടെ നിരവധി അഴിമതികള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തി കാണിച്ച ലിസ്റ്റിനേക്കാള്‍ എത്രയോ വലുതാണ് ഇവിടത്തെ അഴിമതി. ഉജ്ജയിനിയിലെ മഹാകാല്‍ ലോക് ഇടനാഴിയുടെ നിര്‍മാണത്തിലും അഴിമതി നടന്നിട്ടുണ്ട്. പ്രിയങ്ക ഇങ്ങിനെ പറയുമ്പോള്‍ അന്വേഷണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിക്കഥകള്‍ അവിരെ വേട്ടയാടുകയാണ്.

പാചക വാതകത്തിന് 500 രൂപയേ ഈടാക്കൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ ബിജെപി അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സൗജന്യ കണക്ഷനാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ പാവപ്പെട്ടവരെ പുകശല്യത്തില്‍ നിന്നൊഴിവാക്കാന്‍ ഇതുവഴി കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തുംവരെ രാജ്യത്തിന് 13 കോടി കണകക്ഷനേ ഉണ്ടായുള്ളൂ. ഇന്നത് 30 കോടി കടന്നു.

2018 ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തിയ ഈ പദ്ധതി വഴി 11.5 കോടി കര്‍ഷകര്‍ക്കായി (50 ശതമാനം സ്ത്രീകള്‍) 2.5 ലക്ഷം കോടി രൂപ നല്‍കിക്കഴിഞ്ഞു. 2014 ല്‍ കാര്‍ഷിക ബജറ്റ് 25000 കോടിയുടേതാണെങ്കില്‍ 2023 ല്‍ അത് 1.25 ലക്ഷം കോടിയുടേതായി. 2023 ല്‍ സൗജന്യഭക്ഷ്യവിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ ചെലവാക്കുന്നത് 2 ലക്ഷം കോടി രൂപയാണ്. ഇതിലൊരു നല്ല വിഹിതം മധ്യപ്രദേശിനും ലഭിക്കുകയില്ലെ.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ വര്‍ഷം പ്രതിപക്ഷം അലങ്കോലപ്പെടുത്താനാണ് ഉപയോഗിച്ചത്. ജനുവരി 31 ന് ആരംഭിച്ച് ഏപ്രില്‍ 6 ന് തീരുംവരെ പ്രതിപക്ഷ കോപ്രായങ്ങളാണ് സഭ കണ്ടത്. എന്നിട്ടും ലോക്‌സഭ 34 ശതമാനവും രാജ്യസഭ 24 ശതമാനവും ക്രിയാത്മകമായി ഉപയോഗിച്ചു. ജയിച്ചതുകൊണ്ടായില്ല ഭരിക്കാനറിയണം. കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ച കോണ്‍ഗ്രസിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ബിജെപിയുടെ ഭരണവും. കൈയും നോവരുത് വളയുമുടയരുത് എന്ന കോണ്‍ഗ്രസ് നയം ഗുണം പിടിക്കാനേ പോകുന്നില്ല.

Tags: വയനാട്‌Priyankaപ്രിയങ്കാഗാന്ധിkeralaRahul Gandhicongressup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.