മുംബൈ: കര്‍ണ്ണാടകത്തില്‍ അധികാരത്തില്‍ വന്നയുടന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വാതന്ത്ര്യസമരസേനാനിയായ വീര്‍ സവര്‍ക്കറിനെക്കുറിച്ചുള്ള പാഠം ടെക്സ്റ്റ് ബുക്കുകളില്‍ നിന്നും നീക്കം ചെയ്തതിനെക്കുറിച്ച് ഉദ്ധവ് താക്കറെ പ്രതികരിയ്‌ക്കണമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വീര്‍ സവര്‍ക്കറിനെ മാത്രമല്ല, ഡോ. ഹെഡ്ഗേവാറിനെയും ടെക്സ്റ്റ്ബുക്കുകളില്‍ നിന്നും നീക്കി. ഇക്കാര്യത്തില്‍ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം.- ഫഡ്നാവിസ് പറഞ്ഞു.
ഉദ്ധവ് താക്കറെ ആദ്യകാലത്ത് വീര്‍ സവര്‍ക്കറെക്കുറിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചശേഷം വീര്‍ സവര്‍ക്കറിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഈയിടെ രാഹുല്‍ ഗാന്ധി വീര്‍ സവര്‍ക്കറെ വിമര്‍ശിച്ചപ്പോള്‍ ഉദ്ധവ് താക്കറെ ഒന്നും മിണ്ടിയില്ല. ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള പാഠം ടെക്സ്റ്റ് പുസ്തകങ്ങളില്‍ നിന്നും മാറ്റിയിരിക്കുന്നു. – ഫഡ്നാവിസ് പറഞ്ഞു.
കര്‍ണ്ണാടകത്തില്‍ വീര്‍ സവര്‍ക്കറെയും ഡോ.ഹെഡ്ഗെവാറിനെയും നീക്കം ചെയ്തു. മതപരിവര്‍ത്തന നിരോധന നിയമം നീക്കം ചെയ്തു. ഇതേ മാതൃക മഹാരാഷ്‌ട്രയിലും നടപ്പാക്കണമെന്ന് മഹാവികാസ് സര്‍ക്കാരിലെ നേതാക്കള്‍ ആലോചിക്കുന്നു. ഇതേക്കുറിച്ച് ഉദ്ധവ് താക്കറെയുടെ പ്രതികരണമെന്താണ്? ന്യൂനപക്ഷ പ്രീണനം താങ്കള്‍ അംഗീകരിക്കുമോ?- ഫഡ്നാവിസ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: