തിരുവല്ല: തിരുവല്ല കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപത്തുനിന്നും കഞ്ചാവുമായി എത്തിയ ഒഡീഷാ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഒഡീഷ കോരപ്പൂട്ട് പിത്തബസ് ജൂലിയ (23)എന്നയാളില്‍ നിന്നും 2.100 കി.ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത് .
തിരുവല്ല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസും പാര്‍ട്ടിയും കൂടി നടത്തിയ റെയ്ഡില്‍ലാണ് കണ്ടെത്തിയത്. ഇയാള്‍ മുമ്പും പലതവണയും കഞ്ചാവുമായി കേരളത്തില്‍ വന്നിട്ടുണ്ടെന്നും പണം മുന്‍കൂറായി അയച്ചാല്‍ മാത്രമേ കഞ്ചാവുമായി കേരളത്തിലേക്ക് വരുകയുള്ളൂ എന്നുമാണ് അന്വേഷണത്തില്‍ അറിഞ്ഞത്. അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാള്‍.
മൂന്നുമാസം നീണ്ടുനിന്ന അന്വേഷണത്തിനും പരിശ്രമത്തിനും ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ തന്നോടൊപ്പം ഏഴോളം പേര് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുമായി എത്തിയിട്ടുണ്ടെന്ന് പ്രതി പറഞ്ഞു. തിരുവല്ല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിനോടൊപ്പം എ ഇ ഐ ഗ്രേഡ് കെ.എം ഷിഹാബുദ്ദീന്, പി.ഓ ബിജു. ബി, സിഇഒ മാരായ ഷാദിലി ബഷീര്‍, അരുണ്‍ കൃഷ്ണന് ആര്, സുമോദ് കുമാര്‍, ഡ്രൈവര്‍ വിജയന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: