ധോണി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി സിനിമാ നിര്‍മ്മാണ സംരംഭമായ ‘എല്‍ ജി എം’ നായുളള കാത്തിരിപ്പിലാണ് സിനിമാലോകം. ചിത്രം തെലുങ്കിലേക്കും ഡബ് ചെയ്ത് തിയേറ്റര്‍ റിലീസിനൊരുങ്ങുകയാണ്. കേരളത്തിലും റിലീസുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം .
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും ഉടന്‍ തന്നെ ഔദ്യോഗികമായി അറിയിക്കും. എം എസ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചടങ്ങില്‍ പങ്കെടുക്കും.
ചിത്രത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസായ ട്രെയിലര്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഒട്ടാകെ 70 ലക്ഷത്തിലധികം വ്യുസുമായി കുതിക്കുകയാണ്.
ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയിനറായ ‘എല്‍ ജി എം’ ല്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകന് രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും. പി ആര് ഒ – ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: