ബെയ്ജിങ്: ഓസ്ട്രേലിയക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഗോള്‍രഹിതരായ ഓസ്ട്രേലിയക്കെതിരെ നേടിയ രണ്ട് ഗോളിന്റെ ബലത്തിലാണ് അര്‍ജന്റീനയുടെ ജയം.
കളിയുടെ തുടക്കത്തില്‍ രണ്ടാം മിനിറ്റില്‍തന്നെ നായകന് മെസ്സി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. താരത്തിന്റെ 103-ാം രാജ്യാന്തര ഗോളായിരുന്നു ഇത്. സ്കലോനിക്ക് കീഴിലിറങ്ങിയ അര്‍ജന്റൈന്‍ പടയ്ക്കായി പകരക്കാരന് പ്രതിരോധ താരം ജര്‍മന്‍ പെസ്സെല്ല രണ്ടാം ഗോള്‍ നേടി. കളിയുടെ 68-ാം മിനിറ്റിലായിരുന്നു ഇത്.
ഓസ്ട്രേലിയന്‍ ഭാഗത്ത് നിന്ന് രണ്ടാം പകുതിയില്‍ ഒരു തവണ മാത്രമാണ് ഓണ്‍ടാര്‍ജറ്റ് ഷോട്ട് പോലും എത്തിയത്. അത് സേവ് ചെയ്തുകൊണ്ട് ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളി എമിലിയാനോ മാര്‍ട്ടിനെസ് ഒരിക്കല്‍ കൂടി തന്റെ പ്രതിഭ തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: