ചെന്നൈ: അതിശക്തമായി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന അണ്ണാമലൈയോട് സ്റ്റാലിന് ഭയം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍ പ്രസംഗിച്ചപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാമെന്ന് പ്രഖ്യാപിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തമിഴ്നാട്ടില്‍ നിന്നും വരേണ്ട ബിജെപി പ്രധാനമന്ത്രിമാരുടെ പേര് പറയുന്നു:
ഈ പ്രഖ്യാപനം സ്റ്റാലിനുള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളുടെ ഉള്ളില്‍ അമ്പരപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരുന്നു. ഇതോടെ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്ന ഭീതിയാണ് ഡിഎംകെ നേതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കാരണം ഡിഎംകെയുടെ ഏറെ കൊട്ടിഘോഷിച്ച ധനമന്ത്രിയെ തന്നെ താഴെയിറക്കുന്നതുള്‍പ്പെടെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ നിര്‍ഭയം യുദ്ധം ചെയ്യുകയാണ് അണ്ണാമലൈ.
ഇതിനിടെ കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ സ്റ്റാലിന്‍ തമിഴ്നാട്ടില്‍ നിന്നും ബിജെപി പ്രധാനമന്ത്രിമാരെ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ എന്ന മുഖവുരയോടെ രണ്ട് പേരുകള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തെലുങ്കാന ഗവര്‍ണറായിരിക്കുന്ന തമിഴിശൈയുടെയും കേന്ദ്രമന്ത്രി എല്‍.മുരുകന്റെയും പേരുകളാണ് സ്റ്റാലിന്‍ നിര്‍ദേശിച്ചത്. സ്റ്റാലിന് അണ്ണാമലൈ ഭയം തുടങ്ങി എന്നതിന്റെ സൂചനയാണ് മറ്റ് രണ്ട് ബിജെപി നേതാക്കളുടെ പേരുകള്‍ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ചതിന് പിന്നിലെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: