ആലപ്പുഴ: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയില്‍ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസില്‍ പ്രതിയായ യുവതി അറസ്റ്റില്‍.
തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍ നടാഷാ കോമ്പാറ (48) ആണ് അറസ്റ്റിലായത്.ആലപ്പുഴ മാളികമുക്ക് സ്വദേശിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
പ്രതിയുടെ തിരുവനന്തപുരത്തെ അഡ്രസ്സില്‍ അന്വേഷിച്ചപ്പോള്‍ സമാനമായ പല പരാതിയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഓഫീസ് പുട്ടിയിട്ട് എറണാകുളം കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ടിങ്ങ് ഏജന്‍സി നടത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടപ്പള്ളിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നോര്‍ത്ത് പോലീസ് സ്റ്റേഷന് ഐഎസ്എച്ച്ഒ എം. കെ. രാജേഷ്, എസ്ഐമാരായ പ്രദീപ്, സ്റ്റാാന്ലി, എസ്സിപിഒ റോബിന്‍സണ്‍, ശ്രീരേഖ, ജയസുധ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: