ആലപ്പുഴ: നഗരസഭ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി സ്കൂളുകളിലും, വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച പുനരുപയോഗ സാധ്യമായ വസ്ത്രങ്ങളും, സ്കൂള്‍ ബാഗുകളും, ഗൃഹോപകരണങ്ങളും ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനായി ആരംഭിച്ച കൈമാറ്റ കടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരിതകര്‍മ്മസേനാംഗങ്ങളെ മര്‍ദ്ദിച്ച് രണ്ട് കാര്‍ട്ടണ്‍ നിറയെ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചവര്‍ക്കായി നഗരസഭയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
25 വയസ്സിനടുത്ത് പ്രായം വരുന്ന യുവതിയും, യുവാവുമാണ് ജീവനക്കാരെ മര്‍ദ്ദിച്ച് മോഷണത്തിന് ശ്രമിച്ചത്. പ്രതികള്‍ ഓടി രക്ഷപെട്ടു. മര്‍ദ്ദനത്തിനിരയായ ഹരിതകര്‍മ്മസേനാംഗങ്ങളായ രാധാമണി, സുമയ്യ എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് സ്ഥലത്തെത്തി. പ്രതികള്‍ സൗത്ത് പോലീസ് പിടിയിലായതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: