മുംബയ് : ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ മുംബൈ ജുഹുവിലുള്ള ബംഗ്ലാവില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയിരുന്നു.കഴിഞ്ഞയാഴ്ചയാണ് മോഷണം നടന്നത്.
കഴിഞ്ഞ ആഴ്ച തന്നെയാണ് ശില്പ ഷെട്ടിക്ക് 48 വയസ് തികഞ്ഞത്.പിറന്നാള്‍ ദിവസം ഒരു ചെറിയ കേക്ക് പിടിച്ച് നില്ക്കുന്ന ഫോട്ടോ നടി പോസ്റ്റ് ചെയ്തിരുന്നു.എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും വളരെ നന്ദി. നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും നന്ദി’ എന്ന് അടിക്കുറിപ്പില്‍ നടി കുറിച്ചു.ഇറ്റലിയിലെ ടസ്കനിയിലാണ് കുടുംബത്തോടൊപ്പം താരം ജന്മദിനം ആഘോഷിച്ചത്.
പിന്നീട്, കുളത്തിനരികില്‍, പ്രിന്റ് ചെയ്ത നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് ആരാധകരെ കോരിത്തരിപ്പിക്കുകയും ചെയ്തു നടി. ശരീരം കണ്ടാല്‍ 48 വയസായെന്ന് വിശ്വസിക്കാനേ കഴിയില്ല. അത്രയ്ക്ക് മനോഹരമായ അഴകളവുകളാണ് ഫോട്ടോയിലുളളത്.
ബോക്സ് ഓഫീസില്‍ വിജയിക്കാതെ പോയ ഹംഗാമ 2 എന്ന ചിത്രത്തിലൂടെയാണ് ശില്പ തന്റെ തിരിച്ചുവരവ് നടത്തിയത്. ഇതിന് പിന്നാലെ അഭിമന്യു ദസ്സാനിയും ഷേര്‍ലി സെറ്റിയയും അഭിനയിച്ച നിക്കമ്മയും ആളുകളെ തിയേറ്ററിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിലാണ് ശില്പ അടുത്തതായി അഭിനയിക്കുന്നത്. ഇത് താരത്തിന്റെ ഒ ടി ടി അരങ്ങേറ്റം കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: