ഡോ. മുരളീധരന്‍ നായര്‍
പ്രപഞ്ചോല്പ്പത്തിയെപ്പറ്റിയുള്ള പശ്ചാത്യ നിഗമനം തീര്‍ത്തും ശരിയാണെന്ന് അവര്‍ക്കു തന്നെ പൂര്‍ണ ബോധ്യമില്ലെന്നതിന് അവരുടെ ചില പ്രസ്താവ്യങ്ങള്‍ തന്നെ മതിയായ തെളിവാണ്. ‘ബിഗ് ബാംഗ്’ എന്ന് അവര്‍ പേരിട്ടു വിളിക്കുന്ന കൂട്ടിയിടി (മഹാവിസ്‌ഫോടനം) ക്ക,് ഒരു വ്യക്തതയുമില്ലാത്ത ഒരു അ
പൂര്‍ണ സിദ്ധാന്തത്തിന്, പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് ന്യൂനതകളുണ്ട് ഇക്കാര്യങ്ങളെല്ലാം ഗഹനമായ പഠനങ്ങളിലൂടെ ബോധ്യപ്പെട്ടതാണ്. മഹാവിസ്‌ഫോടനത്തിന് എന്തെങ്കിലും ഖര, ദ്രവ, വാതകങ്ങള്‍ ഇവയില്‍ ഏതെങ്കിലുമൊന്ന് അവിടെ കൂടിയേതീരൂ എന്നത് നിഷേധിക്കാനാവില്ല. അത്തരം ഒരു വസ്തുവും അവിടെ നിലനില്‍ക്കാത്ത അവസ്ഥയില്‍ ഒരു കൂട്ടിയടി അസാധ്യമാണ്. വ്യക്തവും സത്യവും ശാസ്ത്ര, യുക്തിബോധവുമുള്ള മറ്റൊരു സിദ്ധാന്തം ആരും കണ്ടെത്താത്ത സാഹചര്യത്തില്‍ ‘ബിഗ് ബാംഗ്’ തല്‍ക്കാലം അംഗീകരിച്ചതാണെന്ന് ഇതില്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
ഇതൊന്നും ഒരു കൂട്ടിയിടിയില്‍ സ്വരൂപിക്കാനാകില്ല, നാശമാണ് ഉണ്ടാവുക. ഏതെങ്കിലുമൊരു ഉല്പ്പത്തി ആ പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെടുക എന്നത് അസംഭവ്യം തന്നെ. നിര്‍ലിപ്തമായ (േെമശേര) ഒരു തലത്തില്‍ എങ്ങനെ കൂട്ടിയിടിക്കാന്‍? യാതൊരു ചലന പ്രക്രിയയും അതിലെവിടെയും ഇല്ലല്ലോ? പാശ്ചാത്യ ലോകം അവരുടെ ശാസ്ത്രജ്ഞരെ മാത്രം മുന്‍വിധിയോടെ അംഗീകരിച്ച വസ്തുതകള്‍ ധാരാളമാണ് എന്ന് പരിശോധിച്ചാല്‍ കാണാം.
ചരാചരങ്ങളുടെ സൃഷ്ടി
അവിടെയാണ് പൗരാണിക ഭാരതീയ തത്വശാസ്ത്ര പ്രബോധനമായ സനാതന അദൈ്വത സിദ്ധാന്തത്തിന്റെ പ്രസക്തി.
അതെ, പ്രപഞ്ചം ഒരു പകലിന്റെയും (ഖണ്ഡകാലം) രാത്രിയുടെയും (അഖണ്ഡകാലം) കോടാനുകോടി വര്‍ഷങ്ങളിലൂടെ കടന്നു പോകുന്നു. വീണ്ടും വീണ്ടും അതാവര്‍ത്തിച്ചു പ്രപഞ്ചനാശവും, പ്രപഞ്ചോല്
പ്ത്തിയും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇതെല്ലാം ബിസി 5000 നു മുമ്പു തന്നെ മുന്‍പ് പ്രഖ്യാപിച്ചിരുന്നതാണ്. അതുപോലെ, നിര്‍ലിപ്തമായ ഓരോ പരമാണുവിലും ബോധ, ജീവചൈതന്യം ത്രസിച്ച് അവ സ്വയം വിക്ഷേപണത്താല്‍ പ്രത്യേക അനുപാതത്തില്‍ വിലയം പ്രാപിച്ചു പഞ്ചഭൂതങ്ങളും പ്രപഞ്ചവും അതിലെ ചരാചരങ്ങളും സൃഷ്ടി പ്രാപിച്ചു എന്ന ശാസ്ത്രതത്ത്വവും ഉദ്‌ഘോഷിച്ചു. അതാണ് യുക്തിചിന്തേന യോഗ്യവും.
പാശ്ചാത്യ, ആധുനികലോകം യാതൊന്നും കണ്ടെത്താത്ത ബിസി 500കാലത്തേ വിക്രമാദിത്യ സദസിലെ നവരത്‌നങ്ങളിലെ ആര്യഭട്ടനും, വരാഹമിഹിരനും ലോകത്തെ ആദ്യത്തെ രണ്ടു മഹാജ്യോതി ശാസ്ത്രജ്ഞരായിരുന്നു. ഭൂമിയുടെ ചുറ്റളവും ചന്ദ്രനിലേക്കുള്ള ദൂരവും തുടങ്ങി സൗരയൂഥത്തെപ്പറ്റിയും മറ്റും അവരുടെ ആര്യഭടീയത്തിലും ബൃഹദ്‌സംഹിതയിലും എഴുതി വെച്ചത് പഠനവിധേയമാക്കാന്‍ അടുത്തകാലം വരെ യാതൊരു ശ്രമവും നടന്നിട്ടില്ല. മാത്രമല്ല അതൊക്കെ കുറിച്ചുവച്ച സംസ്‌കൃതമെന്ന ദേവനാഗരി ഭാഷയ്‌ക്കും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. എന്നാല്‍ ഈ അടുത്ത കാലത്ത് ആ ശാസ്ത്രസത്യങ്ങളുടെ വ്യാഖ്യാനങ്ങള്‍ നമുക്കറിയാന്‍ കഴിഞ്ഞു എന്നത് ആശാവഹമാണ്. ഇപ്പോള്‍ പത്തോളം കണ്ടുപിടിത്തങ്ങള്‍ക്ക് ഭാരതം അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും പശ്ചാത്യ ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല.
പാശ്ചാത്യര്‍ സൈക്കിള്‍ കണ്ട് പിടിച്ചിട്ടു 500 വര്‍ഷം പോലുമായില്ല. പക്ഷെ ഉത്തരേന്ത്യയില്‍ 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച ഒരു ഹിന്ദു ക്ഷേത്രത്തിന്റെ നാലമ്പല ചുമരില്‍ ഒരാള്‍ സൈക്കിള്‍ ചവിട്ടി പോകുന്ന ചിത്രം കൊത്തി വെച്ചതായി കാണാം. എന്നിട്ടും സൈക്കിള്‍ കണ്ടുപിടിച്ചതിനുള്ള അംഗീകാരവും പശ്ചാത്യര്‍ക്ക്!
വേദഭാഷയുടെ വൈഭവം
5000വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭരദ്വാജ മഹര്‍ഷി രചിച്ച വൈമാനിക ശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ അഞ്ചുതരം യുദ്ധ, യാത്രാവിമാനങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ടായതായി പറയുന്നു. പക്ഷെ നമ്മള്‍ ഭാരതീയര്‍ക്കു പോലും അതൊക്കെ പരിഹാസ്യ പരാമര്‍ശങ്ങള്‍ മാത്രം. കാരണം ബ്രിട്ടീഷുകാര്‍ നമ്മെ ‘ജീീൃ കിറശമി’െ ആയാണ് കണ്ടതും പഠിപ്പിച്ചതും.
പരമാണു സിദ്ധാന്ത ഉപജ്ഞാതാവ് ഏകദേശം 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച കണാദമഹര്‍ഷിയാണെന്നിരിക്കെ ആയതിനും അടുത്തകാലത്തു മാത്രം അതു കണ്ടെത്തിയ പാശ്ചാത്യര്‍ തന്നെ അവകാശികളായി. സംസ്‌കൃതം പഠിക്കാത്ത നമ്മള്‍ക്ക് അതൊന്നും വായിക്കാനോ അറിയാനോ പറ്റില്ലല്ലോ? ആധുനിക ശാസ്ത്രത്തിനു ഇന്നും ഒരത്ഭുതമാണ് ദല്‍ഹിയില്‍ കുത്തബ്മിനാറിനു സമീപത്തെ 1000വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഇരുമ്പുസ്തൂപം. എത്രയോ മഴയും മഞ്ഞും കൊണ്ടിട്ടും അല്പം പോലും തുരുമ്പെടുക്കാത്ത ഒരത്ഭുത സ്തൂപം. അങ്ങനെ നീണ്ടനിരതന്നെയുണ്ട് ശാസ്‌ത്രോന്നതിയുടെ കാര്യത്തില്‍ നമുക്കഭിമാനിക്കാന്‍.
ഭാരതീയസംസ്‌കാരം എഴുതിവെച്ചതും പഠിച്ചതും വേദഭാഷയായ സംസ്‌കൃതത്തിലൂടെയാണ്. അത് അവഗണിക്കപ്പെട്ടപ്പോള്‍ സകലവും നശിച്ചു. ഇപ്പോഴത് പുനര്‍ജനിക്കാന്‍ തുടങ്ങുന്നു എന്നത് ആശാവഹം. കമ്പ്യൂട്ടറിനു ഏറ്റവും യോഗ്യമായ ഭാഷ സംസ്‌കൃതമാണെന്ന് എത്രപേര്‍ക്കറിയാം? അത്രയേറെ ഉത്കൃഷ്ടവും ശാസ്ത്രീയവുമാണതിന്റെ അക്ഷരഘടനാ വൈഭവം. പക്ഷെ അതിനെ പരിഹസിക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. ലോകം അന്ധകാര, അജ്ഞാന തിമിരത്തില്‍ ഉഴലുകയായിരുന്ന പ്രാചീനകാലത്ത്, ഭാരതം വേദമെന്ന കര്‍മമാര്‍ഗത്തിലും വേദാന്തമെന്ന ജ്ഞാനമാര്‍ഗത്തിലും ‘ലോകാസമസ്താ സുഖിനോ ഭവന്തുഃ’ എന്നും ‘അഹം ബ്രഹ്മാസ്മി’ എന്നും ‘തത്ത്വമസി’, എന്നും ജപിച്ചു ലോകമാകെ നന്മ ജ്വലിപ്പിക്കുകയായിരുന്നു. അത്രമേല്‍ ഉത്കൃഷ്ടമായിരുന്നു പൗരാണികഭാരത സംസ്‌കൃതി.
എല്ലാ വിശ്വാസപ്രമാണങ്ങളെയും അത് ആശ്ലേഷിച്ചു വികാസയോഗ്യമാക്കി. പക്ഷെ അവരൊക്കെ അവസരം കിട്ടിയപ്പോള്‍ തനി സ്വരൂപം കാട്ടി ഭാരതീയ സംസ്‌കാരത്തെ നാശോന്മുഖമാക്കി. എന്നിട്ടും നശിക്കാതെ ലോകത്തിന്റെ ആദരവ് നേടി തലയുയര്‍ത്തി നില്‍ക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം ഒന്നുകൊണ്ടു മാത്രം. പല യൂറോപ്യന്‍, അമേരിക്കന്‍ വിദ്യാലയങ്ങളിലും ഇന്ന് സംസ്‌കൃതവും ഗീതയും യോഗയും പഠിപ്പിക്കുന്നു എന്നതില്‍ നമുക്കഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: