തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ കേരള കര്‍ണാടക മേഖലയില്‍ ഒരു അറിയിപ്പില്ലാതെ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
അറബിക്കടലിന് മുകളിലായി രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത ഇതിനുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഗുജറാത്ത് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കര്‍ശ്ശന ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വടക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി ജാഖു പോര്‍ട്ടിനു 180 കിലോമീറ്റര്‍ അകലെയായാണ് ഇപ്പോള്‍ ബിപോര്‍ജോയ് സ്ഥിതിചെയ്യുന്നത്. വ്യാഴാഴ്ച വൈകിട്ടോടെ വടക്ക് കിഴക്ക് ദിശയില്‍ സൗരാഷ്ട്ര & കച്ചിനോട് ചേര്‍ന്നുള്ള പാക്കിസ്ഥാന് തീരത്ത് മാണ്ഡവിക്കും ഗുജറാത്തിലെ ജാഖു പോര്‍ട്ടിനു സമീപം എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചിച്ചിരിക്കുന്നത്. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗര്‍ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കാനുള്ള സാധ്യത. ഇത് വരെ അര ലക്ഷത്തോളം പേരെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഭുജ് എയര്‍പോര്‍ട്ട് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: