ന്യൂദല്‍ഹി: വീരമൃതു വരിച്ച സമാധാന സേനാംഗങ്ങള്‍ക്കായി പുതിയ സ്മാരകം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് യുഎന്‍ പൊതുസഭയുടെ അംഗീകാരം. വീരമൃതു വരിച്ച യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായി പുതിയ സ്മാരക മതില് സ്ഥാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
‘ വീരമൃതു വരിച്ച യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായി പുതിയ സ്മാരകമതില് സ്ഥാപിക്കാന്‍ ഇന്ത്യ കൊണ്ട് വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചതില്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. പ്രമേയത്തിന് 190 രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചു. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: