പാട്ന: ബിഹാറില്‍ 14 വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയ മുതലയെ ആളുകള്‍ അടിച്ചുകൊന്നു.നദിയില്‍ കുളിക്കുന്നതിനിടെയാണ് കുട്ടിയെ മുതല ആക്രമിച്ചത്.
വൈശാലി ജില്ലയിലാണ് സംഭവം.വീട്ടുകാര്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുതലയുടെ ആക്രമണത്തില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് പുഴയ്ക്ക് സമീപം തടിച്ചുകൂടിയ നാട്ടുകാര്‍ മുതലയെ വലയിലാക്കി . തുടര്‍ന്ന് ജനക്കൂട്ടം അതിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് വടിയും കമ്പിയും ഉപയോഗിച്ച് തല്ലി കൊല്ലുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒരു കൂട്ടം ആളുകള്‍ കൂറ്റന്‍ മുതലയെ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്നതും തുടര്‍ന്ന് വടിയും കമ്പിയും ഉപയോഗിച്ച് അടിക്കുന്നതും വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: