പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ചുണ്ടകുളത്ത് ഊരിലെ വിനോദ്-സജിത ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച അബോധാവസ്ഥയിലായ കുഞ്ഞിനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പൽ കുടിക്കുന്നതിനിടെ കുഞ്ഞ് അബോധാവസ്ഥയിൽ ആവുകയായിരുന്നു. പാല് തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് സൂചന.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: