Categories: Business

വിലക്കയറ്റം; ഇറച്ചികോഴി കടകള്‍ 15ന് അടച്ചിടും, വില വർദ്ധനവിന് പിന്നിൽ തമിഴ്നാട് ലോബി, കേരളത്തിലെ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞതും തിരിച്ചടിയായി

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് കോഴിവില വര്‍ദ്ധിച്ചതിന്റെ ഫലമായി ചെറുകിട കച്ചവടം തകരുന്നു.

Published by

ആലപ്പുഴ: ഇറച്ചി കോഴിയുടെ വില അമിതമായി വര്‍ദ്ധിപ്പിച്ച തമിഴ്‌നാട് ലോബിയുടെ നടപടിക്കെതിരെ കേരള സംസ്ഥാന ചിക്കന്‍ വ്യാപാരസമിതിയുടെ നേതൃത്വത്തില്‍ 15ന്  സൂചന കടയടപ്പു സമരം നടത്തും.  

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് കോഴിവില വര്‍ദ്ധിച്ചതിന്റെ ഫലമായി ചെറുകിട കച്ചവടം തകരുന്നു. കേരളത്തിലെ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞതാണ് ഇതിനു പ്രധാന കാരണം. കേരളത്തിലെ ചെറുകിട മേഖലയില്‍ കോഴിക്കുഞ്ഞുങ്ങളെ കിട്ടാതായതും അമിതമായ ചൂടും കാരണമായി പറയുന്നെങ്കിലും തമിഴ്‌നാട്ടില്‍ കോഴി സുലഭമാണ്. ഇത് പൂഴ്‌ത്തി വെച്ചാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. 

ആകെ ഒരുകിലോ കോഴി ഇറച്ചി ഉല്‍പാദനത്തിന് 95-100 രൂപ വിലവരുമ്പോള്‍ 145-149 എന്നീ വിലകളിലാണ് കടകള്‍ക്ക് കോഴി സപ്ലൈ ചെയ്യുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. എക്‌സ് ജോപ്പന്‍, ജില്ലാ പ്രസിഡന്റ് പി. വി രതീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നൗഷാദ് ചെങ്ങന്നൂര്‍, എ. ആര്‍ കമര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക