ലഖ്നൗ: അയോധ്യാ മന്ദിരം ദീപാവലിയോടെ തുറന്നേക്കുമെന്ന് ക്ഷേത്രസമിതി. 2023 ഒക്ടോബറില്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പണി മുന്നേറുന്നത്.
380 അടിയാണ് ക്ഷേത്രത്തിന്റെ നീളം. 250 അടിയാണ് വീതി. മുറ്റത്ത്നിന്ന് നോക്കിയാല്‍ 161 അടി ഉയരം വരും. മൂന്ന് നിലയുള്ള ക്ഷേത്രത്തിന്റെ ബന്‍സി പഹര്‍പൂര്‍ രാജസ്ഥാന്‍ കല്ലുകള്‍ അടുക്കിവെയ്‌ക്കുന്ന ജോലി അതിവേഗം പുരോഗമിക്കുകയാണ്.
ആകെ 46 തേക്ക് വാതിലുകള്‍ ക്ഷേത്രത്തിനുണ്ട്. 392 തൂണുകള്‍ കാലാവസ്ഥയിലെ മാറ്റവും ഭാരം എന്ന ഘടകവും കണക്കിലെടുത്ത് ഉയര്‍ത്തിയിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ 2023 ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക