വാഷിംഗ്ടണ്‍; മുഖ്യമന്ത്രി പിണറായിവിജയന്റെ അമേരിക്കന്‍ യാത്രയിലെ പ്രധാന ഇനമായി പറഞ്ഞിരുന്നത് വാഷിങ്ടണില്‍ ലോകബാങ്ക് വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ റെയിസറുമായി കൂടിക്കാഴ്ച എന്നതായിരുന്നു. മുഖ്യമന്ത്രി,ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി ജോയി, പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചക്കായി ലോകബാങ്ക് ആസ്ഥാനത്തെത്തി.
ഇന്ത്യന്‍ വംശജനായ അജയ് ബംഗയാണ് ലോകബാങ്ക് പ്രസിഡന്റ് . അദ്ദേഹത്തെ കാണാന്‍ പോലും അവസരം ഉണ്ടായില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സറുമായി കൂടിക്കാഴ്ച എന്നായിരുന്നു പറഞ്ഞിരുന്നത്. അദ്ദേഹവും എത്തിയില്ല. സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍ ആക്‌സല്‍ വാന്‍ ട്രോട്‌സെന്‍ബര്‍ഗിനെ പോലും കാണാനായില്ല. ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അന്ന വെര്‍ദെയെ കണ്ട് കൈകൊടുത്തു . ഇന്ത്യന്‍ വംശജരായ ചില ലോക ബാങ്ക് പ്രതിനിധികളുമായി മേശയക്ക് ചുറ്റുമിരുന്നു . ഒരു ഗ്ലാസ് ചായകുടിച്ചു. അതുമാത്രമാണ് നടന്നത്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതര്‍ പറഞ്ഞതായി അറിയിച്ചെന്നും നിലവില്‍ ലോകബാങ്കിന്റെ സഹകരണമുള്ള റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും ചര്‍ച്ചയായതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍.കൂടിക്കാഴ്ചക്കുപോലും കൂട്ടാക്കാതിരുന്നപ്പോള്‍ പിന്നെ എന്തു ചര്‍ച്ച എന്നതാണ് പ്രധാനം.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികള്‍ അവലോകനം ചെയ്യുന്നതിനായി ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയിസറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കേരളത്തിലെത്തി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വാഷിംഗ്ടണ്‍ ഡി.സിയിലെ ചര്‍ച്ച എന്നായിരുന്നു സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നത്.
കേരളം കടബാധ്യതയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും കഴിയാവുന്നത്ര മേഖലകളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരണമെന്നും ഇത്തരം മേഖലകളില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും കേരള സര്‍ക്കാറിനെ ഉപദേശിച്ച ആളാണ് മാര്‍ട്ടിന്‍ റെയ്‌സര്‍
പുനരുപയോഗ ഊര്‍ജം പോലെയുള്ള മേഖലകളില്‍ കേരളം സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഈ മേഖലകളില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍, വിതരണം തുടങ്ങിയ മേഖലയിലേക്കു സര്‍ക്കാര്‍ ഇടപെടല്‍ ചുരുങ്ങണം. പൊതുമേഖലാ ഫണ്ടിങ് ആവശ്യത്തിലധികം വേണ്ട. എന്നതാണ് ലോകബാങ്ക് നിലപാട്.
റീബില്‍ഡ് കേരളയില്‍ അധിക സഹായമായി 150 ദശലക്ഷം ഡോളറും കേരള ഇക്കണോമിക് റിവൈവല്‍ പ്രോഗ്രാ (കേര)മിനുള്ള 165 മില്യണ്‍ ഡോളറും ഉള്‍പ്പെടെ 350 ദശലക്ഷം ഡോളര്‍ കേരളത്തിനു നല്‍കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.
കേന്ദ്രം നിര്‍ദേശിക്കുന്ന മുന്‍ഗണനകള്‍ കണക്കിലെടുത്തേ ലോകബാങ്കിനു പണം നല്‍കാനാകുമെന്ന് മാര്‍ട്ടിന്‍ റെയ്‌സര്‍ കേരളത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: