കുപ്വാര (ജമ്മു കശ്മീര്‍): അതിര്‍ത്തി പ്രദേശമായ കുപ്വാര ജില്ലയില്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത ഓപ്പറേഷനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
കുപ്വാര ജില്ലയിലെ ഡോബനാര്‍ മച്ചല്‍ പ്രദേശത്ത് (എല്‍ഒസി) സൈന്യവും കുപ്വാര പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചുവെന്നും തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു. പോലീസ് വൃത്തങ്ങളാനുസരിച്ച്, രാഷ്ട്രീയ റൈഫിള്‍സും (ആര്‍ആര്‍), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സും (സിആര്‍പിഎഫ്) സംയുക്ത ഓപ്പറേഷനില്‍ ലഷ്കര്‍-ഇ-തൊയ്ബയിലെ (എല്‍ഇടി) ഒരു ഭീകരവാദിയെ ബന്ദിപ്പോര പോലീസ് അറസ്റ്റ് ചെയ്തു.
13 രാഷ്ട്രീയ റൈഫിള്‍സും 45ബിഎന്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും സംയുക്തമായി ബന്ദിപ്പോര പോലീസ് ബഹറാബാദ് ഹാജിനില്‍ വെച്ച് ലഷ്കര്‍ ഇ തൊയ്ബയിലെ തീവ്രവാദി പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതിയില്‍ നിന്ന് രണ്ട് ചൈനീസ് ഹാന്‍ഡ് ഗ്രനേഡുകള്‍ പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: