Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോത്തലയിലെ സൂര്യതേജസ്

കോട്ടയം ജില്ലയിലെ കോത്തല സൂര്യക്ഷേത്രത്തിന്റെയും വൈദിക പഠന കേന്ദ്രത്തിന്റെയും കാരണഭൂതനായ സൂര്യനാരായണ ദീക്ഷിതര്‍ സ്വാമിയുടെ 23-ാം സമാധിദിനമാണ് ഇന്ന്.

Janmabhumi Online by Janmabhumi Online
Jun 13, 2023, 05:41 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

സോബിന്‍ ലാല്‍

കോത്തല സൂര്യക്ഷേത്രത്തിന്റെയും വൈദിക പഠന കേന്ദ്രത്തിന്റെയും കാരണഭൂതനായിരുന്ന സൂര്യനാരായണ ദീക്ഷിതര്‍ സ്വാമിയുടെ ജനനം 1899 തുലാമാസത്തിലെ അശ്വതി നക്ഷത്രത്തിലായിരുന്നു. ചേര്‍ത്തല കളവങ്കോടം ക്ഷേത്രത്തിന് സമീപത്തുള്ള കായിപ്പള്ളി വീട്ടില്‍ ഇത്തമ്മയുടെയും കൊച്ചെറുക്കന്റെയും മകനായി പിറന്ന സൂര്യനാരായണ ദീക്ഷിതതരുടെ പൂര്‍വ്വാശ്രമ നാമം നാരായണന്‍ എന്നായിരുന്നു. വല്യവീട്ടില്‍ തങ്കനാശാനായിരുന്നു നാരായണന്റെ എഴുത്താശാന്‍. പിന്നീട് നാണു കര്‍ത്താവില്‍നിന്ന് അമരകോശം, സിന്ധരൂപം, ബാലപ്രബോധനം, വ്യാകരണം എന്നിവ പഠിച്ചു. ജ്യോതിഷം, സംസ്‌കൃതം എന്നിവ ചേര്‍ത്തല കളരിക്കല്‍ ശങ്കരന്‍ ജ്യോത്സ്യരുടെ ഗുരുകുലത്തില്‍ നിന്ന് സ്വായത്തമാക്കി.ജ്യോത്സ്യത്തിന് പുറമേ തന്ത്രശാസ്ത്രം, വൈദ്യം, വേദാന്തം, തര്‍ക്കശാസ്ത്രം തുടങ്ങിയവയിലും പണ്ഡിതനായിരുന്നു ശങ്കരനാശാന്‍.  

ശങ്കരന്‍ ജ്യോത്സ്യരുടെ ഒപ്പം ഒന്‍പത് വര്‍ഷത്തെ പഠനത്തിന് ശേഷം നാരായണന്‍ ‘കവടി കൂടാതെ ഫലം പറയും’ എന്ന ഗുരുവിന്റെ വാക്കില്‍ അനുഗൃഹീതനായി. തുടര്‍ന്ന് ഗുരുവായ ശങ്കരനാശാനൊപ്പം ശിവഗിരിയില്‍ പോയി ശ്രീനാരായണ ഗുരുദേവനെ കണ്ട് അനുഗ്രഹം വാങ്ങി. പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചെഴുന്നേറ്റ നാരായണനോട് ഗുരുദേവന്‍ ‘ഇഷ്ടദേവത സൂര്യനാണല്ലേ? കൊള്ളമല്ലോ ഉപാസനാ മൂര്‍ത്തിയാക്കിക്കൊള്ളൂ, നാമം സൂര്യനാരായണന്‍ തന്നെയാവട്ടെ’ എന്നും അനുഗ്രഹിച്ചു.

സൂര്യനാരായണന്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തി മന്ത്രസിദ്ധികള്‍ സ്വായത്തമാക്കി സൂര്യോപാസകനായി. വീടുകളില്‍ കല്യാണം, ഹവനം, ശേഷക്രിയ തുടങ്ങിയവ ചെയ്തു തുടങ്ങി. പിന്നീട് ആത്മീയതേജസും സിദ്ധിയും ആര്‍ജിക്കുന്നതിനായി കന്യാകുമാരിയില്‍ നിന്നും വടക്കേയറ്റം വരെയുള്ള ക്ഷേത്രങ്ങളില്‍ ഭിക്ഷാംദേഹിയായി ഊരുചുറ്റി തീര്‍ഥാടനം നടത്തി. സമാപനം ഹരിദ്വാറിലായിരുന്നു. മടങ്ങിയെത്തി കോട്ടയത്തെ കിഴക്കന്‍ മലയോരഗ്രാമമായ തലനാടിനടുത്തുള്ള ഇല്ലിക്കല്‍ മലയിലെത്തി ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ച് സിദ്ധി നേടി. പിന്നീട് പാമ്പാടിക്ക് സമീപം കോത്തല എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഭജനമഠത്തില്‍ സ്ഥിരവാസമാക്കി. ആശാന്‍ എന്ന പേരില്‍ ഭജന മഠത്തിലും പരിസരത്തും അദ്ദേഹം പ്രസിദ്ധനായി. ആശാന്റെ ശിഷ്യത്വം നേടി പലരും ഭജന മഠത്തിലെത്തി. അവരുടെയെല്ലാം ആഗ്രഹ പൂര്‍ണതയ്‌ക്കായി ശ്രീ സൂര്യനാരായണ ഗുരുകുല വൈദികാശ്രമം എന്ന പേരില്‍ വൈദിക പഠനകേന്ദ്രം തുടങ്ങി. ധനസ്ഥിതി കുറവായതിനാല്‍ മഠത്തില്‍ സൂര്യഭഗവാന് ക്ഷേത്രം നിര്‍മിച്ചിരുന്നില്ല. മഠത്തിനു മുമ്പില്‍ തുളസിത്തറ തീര്‍ത്ത് ദേവസാന്നിദ്ധ്യവും ഗുരുദേവ ചൈതന്യവും ആവാഹിച്ചാണ് ആശാന്‍ അവിടെ അധ്യാപനം തുടങ്ങിയത്.

ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ഗുരുകുല പഠനരീതിയാണ് സൂര്യനാരായണന്‍  പിന്തുടര്‍ന്നത്. ഗുരുവിന്റെ സിദ്ധിയും പ്രസിദ്ധിയും നാടെങ്ങും പരന്നു. വിശ്വാസികളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു. മഠം അഭിവൃദ്ധിയുടെ പാതയിലെത്തിയതോടെ ഭജന മഠത്തോടു ചേര്‍ന്ന് ചെറിയ ശ്രീകോവിലും ചുറ്റുമതിലും തീര്‍ത്ത് ഇഷ്ടമൂര്‍ത്തിയായ സൂര്യഭഗവാനെ പ്രതിഷ്ഠിച്ചു. ഏറെ കഴിയും മുമ്പേ സൂര്യനാരായണ ദീക്ഷിതര്‍ എന്ന പേരില്‍ നാരായണനും, സൂര്യനാരായണപുരം (എസ്എന്‍ പുരം) എന്ന പേരില്‍ കോത്തലയും ഭക്തരുടെ ഹൃദയങ്ങളില്‍ ഇടംനേടി. സാധനാനുഷ്ഠാനങ്ങള്‍ കൊണ്ട് സംന്യാസ തുല്യ ജീവിതം നയിച്ച സൂര്യനാരായണന്‍ അവസാനം ഗുരുദേവ ശിഷ്യനായ അമൃതാനന്ദ സ്വാമിയില്‍ നിന്ന് സംന്യാസവും സ്വീകരിച്ചു.

പിന്നീട് സൂര്യനാരായണപുരം ക്ഷേത്രത്തില്‍ സൂര്യഭഗവാന്റെ പഞ്ചലോഹ പ്രതിഷ്ഠ നടത്തി. ശ്രീനാരായണ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി ശ്രീനാരായണ തീര്‍ത്ഥ സ്വാമിയുടെ സാന്നിദ്ധ്യത്തില്‍ എസ്എന്‍ പുരം ദേവസ്വം എന്ന പേരില്‍ ഒരു സംഘടനയും സ്ഥാപിച്ചു. തെന്നിന്ത്യയിലെ ഏറ്റവും വലിയ സൂര്യക്ഷേത്രമെന്ന പ്രസിദ്ധിയും ആ കാലയളവില്‍ എസ്എന്‍ പുരം സൂര്യക്ഷേത്രത്തിന് ലഭിച്ചു. ക്ഷേത്രത്തിന് സമീപം ശ്രീനാരായണ ഗുരുദേവനായി ഗുരുമന്ദിരവും സ്ഥാപിച്ചു. ‘ഓം ശാന്തി ഗുരു’ എന്ന് ആലേഖനം ചെയ്ത കണ്ണാടിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

ലഘുപൂജാരത്‌നം എന്ന വൈദികഗ്രന്ഥവും മലക്കല്‍ ശങ്കരന്‍ ജ്യോത്സ്യര്‍ രചിച്ച അനുബന്ധ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഇവിടെ വൈദിക പാഠ്യപദ്ധതി തയ്യാറാക്കിരിക്കുന്നത്. ശിവഗിരിമഠത്തിലും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. സൂര്യക്ഷേത്രത്തില്‍ സൂര്യാര്‍ഘ്യമെന്ന പേരില്‍ വിശിഷ്ടമായ അനുഷ്ഠാനവും നടക്കുന്നു. ഗണപതി, വിഷ്ണു, ശിവന്‍, ദേവി എന്നീ മൂര്‍ത്തികളെ ശ്രീകോവിലിലെ പ്രധാന പീഠത്തില്‍ സാളഗ്രാമത്തില്‍ പൂജിക്കുന്നു. ഞായറാഴ്ച തോറും നവഗ്രഹപൂജയും നവഗ്രഹശാന്തി ഹവനവും നടത്തി വരുന്നു. സൂര്യഭഗവാന്റെ സന്നിധില്‍ എഴുത്തിനിരുത്തുന്നതും പേരിടുന്നതും ചോറൂണ് നടത്തുന്നതും വിശേഷമാണ്. സൂര്യനാരായണ ദീക്ഷിതരുടെ ജന്മനക്ഷത്രമായ തുലാമാസത്തിലെ അശ്വതി ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവദിനമാണ്.  

സൂര്യനാരായണ ദീക്ഷിതര്‍ സ്വാമിയുടെ ദിനചര്യയ്‌ക്കുമുണ്ടായിരുന്നു പുതുമ. ചതുര്‍വേദങ്ങളും ഭഗവദ്ഗീതയും വ്യാസഭാരതവും സ്വാമിയുടെ നിത്യപാരായണ ഗ്രന്ഥങ്ങളായിരുന്നു.  

സവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണക്രമവും. അമ്പതു വയസ്സിനു മുമ്പേ അരിയാഹാരം പൂര്‍ണമായും ഉപേക്ഷിച്ചു. ത്രിമധുരം, ഒരു ഗ്ലാസ് പാല്‍ ഇതായിരുന്നു ആഹാരം. സ്വാമിയുടെ വൈദിക ശിഷ്യരില്‍ പലരും അധ്യാത്മികരംഗത്തും വൈദിക കര്‍മങ്ങളിലും പേരും പെരുമയും നേടിയവരാണ്.  

2000 ജൂണ്‍ 13ന്  101-ാം വയസിലാണ് സൂര്യനാരായണ ദീക്ഷിതര്‍ സ്വാമി ഇഹലോകവാസം വെടിഞ്ഞത്. പിറ്റേന്ന് ഉച്ചക്ക് രണ്ടു മണിക്ക് സംന്യാസി ശ്രേഷ്ഠരുടെ കാര്‍മികത്വത്തില്‍ സാമധി ചടങ്ങ് നടന്നു. സൂര്യനാരായണ ഗുരുവിന്റെ സ്മരണ നിലനിര്‍ത്താനായി ശിഷ്യര്‍ സ്ഥാപിച്ചതാണ് സൂര്യനാരായണ ഗുരുകുല ശ്രീനാരായണ വൈദിക പരിഷത്ത്. കേരളത്തിലെ ആറ് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങളിലെ പുരോഹിതര്‍ ഈ വൈദിക പരിഷത്തിലെ പഠിതാക്കളാണ്.

Tags: Temple LandkottayamSurya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട്

ജപ്പാന്‍ സ്വദേശിനികളായ ജുങ്കോ, കോക്കോ, നിയാക്കോ എന്നിവര്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി ഹിന്ദുമതം സ്വീകരിച്ചപ്പോള്‍
Kerala

കോട്ടയത്ത് ജപ്പാന്‍ സ്വദേശിനികള്‍ ഹിന്ദുമതം സ്വീകരിച്ചു

Kerala

‘പ്രൊഫസര്‍’ നജുമുദ്ദീന്റെ അക്കൗണ്ടില്‍ അമ്പതോളം മോഷണക്കേസുകള്‍, ഒടുവില്‍ കോട്ടയത്ത് പിടിവീണു

Kerala

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കി

Kottayam

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 സൃഷ്ടിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം ; അയോദ്ധ്യയിൽ എൻ‌എസ്‌ജി കേന്ദ്രം ആരംഭിക്കുന്നു ; പ്രത്യേക നീക്കവുമായി യോഗി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies