ന്യൂദല്‍ഹി : പെണ്‍സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചതില്‍ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദല്‍ഹിയില്‍ നിന്നും ലേയിലേക്ക് പുറപ്പെട്ട എഐ- 445ാം നമ്പര്‍ വിമാനത്തിലെ രണ്ടു പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ വിലക്കിയത്. അനുമതിയില്ലാതെ കോക്പിറ്റിലേക്ക് ഒരുസ്ത്രീ പ്രവേശിച്ചതായി ക്യാബിന്‍ ക്രൂ നല്‍കിയ പരാതിയിലാണ് നടപടി.
വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ച് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കടക്കാന്‍ പൈലറ്റുമാര്‍ അനുവദിച്ചു. അതിനാല്‍ ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡയറക്ട്റേറ്റ് ഓഫ് സിവില്‍ ഏവിയേഷനും വ്യക്തമാക്കി.അപകട സാധ്യത ഏറെയുള്ള പാതയാണ് ദല്‍ഹി- ലേ. ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നതെന്നും പൈലറ്റുമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു.
ഒരു മാസം മുമ്പ് ദല്‍ഹി- ദുബായ് റൂട്ടിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കടക്കാന്‍ അനുവദിച്ച പൈലറ്റിന് വിലക്കേര്‍പ്പെടുത്തുകയും 30 ലക്ഷം രൂപ പിഴയിടാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: