ചെന്നൈ : തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തെരച്ചില്‍. സെക്രട്ടറിയേറ്റിലെ വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫീസില്‍ പണമിടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
സെക്രട്ടറിയേറ്റിലെ തെരച്ചില്‍ കൂടാതെ ആര്‍എ പുരം, അഭിരാമപുരം എന്നിവിടങ്ങളിലെ ബാലാജിയുടെ വസതിയും ഇഡി തെരച്ചില്‍ നടത്തി. 20ഓളം പാരാമിലിട്ടറി ഉദ്യോഗസ്ഥരെ വിനിയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്. കഴിഞ്ഞമാസം അവസാനവും ബാലാജിയുമായി സഹോദരന്റേയും ബന്ധമുള്ളവരുടെ വീടുകളിലും മറ്റും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഗതാഗത വകുപ്പ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബാലാജിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തിയതെന്നാണ് വിവരം.
2011-15 കാലഘട്ടത്തില്‍ അന്തരിച്ച ജെ. ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായും മന്ത്രിക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ എന്തിന് വേണ്ടിയാണ് ഇഡി തെരച്ചില്‍ നടത്തിയെന്ന് തനിക്കറിയില്ല. എന്താണെന്ന് കാത്തിരുന്ന് കാണാമെന്നുമാണ് ബാലാജി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: