കോട്ടയം: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ പന്ത്രണ്ടിനും പത്തൊന്‍പതിനും ഇടയ്ക്ക് നടത്താനുള്ള തീവ്രശ്രമത്തിലാണു ഐഎസ്ആര്ഒയെന്നു ചെയര്മാന് എസ്. സോമനാഥ്. വിദ്യാര്‍ഥികള്‍ക്കായി വൈക്കം സെന്റ് സേവ്യേഴ്സ് കോളജില്‍ സംഘടിപ്പിച്ച ഏകദിനശില്‍പശാലയോട് അനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഗ്രഹം ബെംഗളുരുവിലെ യു.ആര്. റാവു ഉപഗ്രഹ കേന്ദ്രത്തില്‍നിന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തിലെത്തിച്ചു. അന്തിമഘട്ടപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വിക്ഷേപണത്തിനുള്ള എല്‍വിഎം റോക്കറ്റില്‍ ചന്ദ്രയാന്‍ ഘടിപ്പിക്കുന്ന ജോലി ഈമാസം അവസാനം നടക്കും. ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസങ്ങള്‍ ആയതിനാല്‍ ഇന്ധനനഷ്ടം ഏറ്റവും കുറവുള്ള സമയമാണ് ജൂലൈ 12 മുതല്‍ 19 വരെ. ചന്ദ്രയാന്‍ രണ്ടിന്റെ പരാജയം ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നിന്റെ ഘടനയില്‍ അടക്കം മാറ്റങ്ങള്‍ വരുത്തിയെന്നും എസ്. സോമനാഥ് പറഞ്ഞു.
യുഎസിന് ഒപ്പമെത്തും
ബഹിരാകാശരംഗത്ത് ഇന്ത്യ അധികം വൈകാതെ അമേരിക്കയ്ക്ക് ഒപ്പമെത്തുമെന്ന് വിദ്യാര്ഥിശില്പശാലയില് സംസാരിക്കവെ എസ്. സോമനാഥ് പറഞ്ഞു. ചൊവ്വയിലും ചന്ദ്രനിലും മനുഷ്യരെ എത്തിക്കുക എന്നത് ഐഎസ്ആര്‍ഒയുടെ പ്രധാനപ്പെട്ട ദൗത്യമാണ്. കാലാവസ്ഥാ വ്യതിയാനമാണ് ലോകം ഇന്നുനേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഇക്കാര്യം പഠിക്കാനുള്ള ഏറ്റവും മികച്ച ഉപകരണങ്ങള്‍ ഉപഹഗ്രഹങ്ങളാണ്. കാലാവസ്ഥ വ്യതിയാനം പഠിക്കാന്‍ ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്നു വിക്ഷേപിക്കുന്ന ഉപഗ്രഹമാണ് നിസാര്‍ (നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍). ഈ വര്‍ഷം തന്നെ ഉപഗ്രഹം വിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: